മസ്ക്കറ്റ് : ഒമാനിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 74 വയസ്സുള്ള ഒമാന്‍ സ്വദേശിയാണ് മരിച്ചതെന്നും,രാജ്യത്ത് മരിച്ചവരുടെ എണ്ണം പത്തായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ ഏഴു വിദേശികളുമാണ് ഇതുവരെ മരിച്ചത്.
74 പേർക്ക് കൂടി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. ഇതിൽ 39 പേർ വിദേശികളും 35 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1790 ആയെന്ന് ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. 325 പേർ ഇതുവരെ രോഗമുക്തി നേടി. അതേസമയം കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മവേലയിലെ പഴം-പച്ചക്കറി മാർക്കറ്റ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുന്നതായി മസ്ക്കറ്റ് നഗരസഭ അറിയിച്ചു.
Post Your Comments