റിയോ ഡി ജനൈറോ: നെയ്മറുടെ അമ്മയുടെ പുതിയ ബന്ധം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. നെയ്മറെകാള്‍ ആറ് വയസ് ഇളയവനായ തിയാഗോ റാമോസുമായി താരത്തിന്റെ മാതാവ് 52കാരിയായ നദീന ഗോണ്‍സാല്‍വസ് ഡേറ്റിങ്ങില്‍ ഏര്‍പ്പെട്ടിരുന്നു. കാമുകന്റെ പ്രണയബന്ധങ്ങള്‍ അറിഞ്ഞതോടെയാണ് നദീനെ ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
തിയാഗോക്ക് നിരവധി പുരുഷന്‍മാരുമായി ബന്ധമുണ്ടായിരുന്നതായി നദീനെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ബ്രസീലിയന്‍ നടനും, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ കാര്‍ലിനോസ് മയിയുമായും ഇയാള്‍ അടുപ്പത്തിലായിരുന്നുവെന്നും അയാള്‍ സ്വര്‍ഗാനുരാഗിയാണെന്നും നദീന തിരിച്ചറിയുകയായിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പാണ് തിയാഗോയുമായി ഡേറ്റിങ്ങിലാണെന്ന് അറിയിച്ച് നദീന ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചത്. ഇരുവരും ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് താഴെ ആശംസയുമായി നെയ്മര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നര്‍ റിബെയ്റോയുമായി 2016 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ് നദീനെ.
Post Your Comments