Latest NewsIndiaNews

ലോക്ക്ഡൗണ്‍ : കല്യാണത്തിനെത്തിയ 55 അഥിതികള്‍ ഒരു മാസമായി ടെറസിന് മുകളില്‍ കുടുങ്ങിക്കിടക്കുന്നു

ജംഷദ്‌പൂർ • വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയ അഥിതികള്‍ ഒരു മാസത്തിലേറെയായി വരന്റെ വീടിന് മുകളില്‍ കുടുങ്ങിക്കിടക്കുന്നു. മാർച്ച് 21 ന് വിവാഹ സൽക്കാരത്തിനായി ഇന്ത്യയുടെ ഉരുക്ക് നഗരമായ ജംഷദ്‌പൂരിലെത്തിയ ഒഡീഷയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 55 ഓളം അതിഥികളുടെ ജീവിതമാണ് ലോക്ക്ഡൗണ്‍ തലകീഴായി മാറ്റിയത്.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജംഷദ്‌പൂരിലെ സോനാരി പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ പാർഡെസി പാരയിലെ വീടിന്റെ മേല്‍ക്കൂരയി ഒരുക്കിയ ന്തലിൽ താമസിക്കാൻ 10 ഓളം കുട്ടികളും മുലയൂട്ടുന്ന കുട്ടികളും അടങ്ങുന്ന അതിഥികൾ നിർബന്ധിതരാകുകയായിരുന്നു. ഒരു സാമൂഹിക അകലവും പാലിക്കാതെയാണ് ഇവരുടെ താമസം എന്നതാണ് കാര്യങ്ങളെ ഇപ്പോള്‍ സങ്കീര്‍ണമാക്കുന്നത്. പ്രധാനമായും ഒഡീഷയിലെ റൂർക്കേല, ബാലൻഗിർ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥികൾ പ്രകൃതിയുടെ കാരുണ്യത്തിലാണ് കഴിയുന്നത്. പകൽ സമയത്ത് താപനില 40 ഡിഗ്രി സെൽഷ്യസിൽ കുതിച്ചുകയറുന്നത് മുതൽ വൈകുന്നേരങ്ങളിലെ കനത്ത മഴയും ഇവരുടെ ആരോഗ്യത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്.

ജനത കർഫ്യൂവിന് ശേഷം ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടം ആരംഭിച്ചതായും തുടർന്ന് മെയ് 3 വരെ നീട്ടിയതായും അതിഥികൾക്ക് തിരിച്ചുപോകാന്‍ മറ്റ് മാർഗങ്ങളില്ലായിരുന്നുവെന്നും മണവാളന്റെ കുടുംബത്തിലെ സുമിത് കുമാർ വെളിപ്പെടുത്തി. ഇപ്പോള്‍ തങ്ങള്‍ എങ്ങനെയെങ്കിലും എല്ലാവര്‍ക്കും ഭക്ഷണം ക്രമീകരിക്കുന്നു. ദിവസങ്ങള്‍ കടന്നുപോകുന്തോറും ഒരു ദിവസം നാല് തവണ ഭക്ഷണം നൽകാനുള്ള ചെലവ് വഹിക്കുന്നത് തങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഒരു പ്രാദേശിക ക്ലബ് അതിഥികൾക്കായി ഒറ്റത്തവണ ഭക്ഷണം ഒരുക്കിയിരുന്നുവെങ്കിലും അളവ് പര്യാപ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാരാളം ആളുകൾക്ക് ഭക്ഷണം പാകം ചെയ്യേണ്ടതിനാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു എൽപിജി സിലിണ്ടർ വേണ്ടിവരുന്ന അവസ്ഥയിലാണ്. ലോക്ക്ഡൗനിടയില്‍ പുതിയ സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതിനാൽ അതും ബുദ്ധിമുട്ടായി മാറി. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ക്രമീകരിക്കുന്നതും ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും സുമിത് പറഞ്ഞു.

രണ്ട് ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും ധാരാളം ആളുകൾ താമസിക്കുന്നതിനാൽ അടിസ്ഥാന ശുചിത്വം പാലിക്കുന്നത് വളരെ പ്രയാസകരമാണെന്ന് കര്‍ഷകനും വിവാഹ അതിഥികളിൽ ഒരാളുമായ രാം പാണ്ട പറഞ്ഞു. 75% ത്തിലധികം അതിഥികൾക്ക് മാസ്കുകൾ ഇല്ലെന്നും സാമൂഹിക അകലം പാലിക്കുന്നത് അത്തരമൊരു തിരക്കേറിയ സ്ഥലത്ത് പ്രയോഗികവുമില്ല. അതിഥികൾക്ക് ജില്ലാ ഭരണകൂടം യാത്രാ പാസുകൾ നൽകണമെന്നും സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങാൻ ഒരു വാഹനം ക്രമീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button