Latest NewsNewsIndia

അഞ്ച് സെക്കൻഡ് കൊണ്ട് കൊറോണ വൈറസിനെ കണ്ടെത്തുന്ന ടെക്നോളജിയുമായി ഇന്ത്യക്കാരൻ

അഞ്ച് സെക്കൻഡ് കൊണ്ട് കൊറോണ വൈറസിനെ കണ്ടെത്തുന്ന ടെക്നോളജിയുമായി ഇന്ത്യക്കാരൻ. ഐ‌ഐ‌ടി റൂർക്കിയിലെ പ്രൊഫസർ കമൽ ജെയിൻ ആണ് പുതിയ കോവിഡ് -19 ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൊറോണ വൈറസിനെ ടെസ്റ്റിങ്ങിന് വിധേയനാക്കേണ്ട വ്യക്തിയുടെ എക്സ്-റേയിൽ നിന്ന് മൂന്ന് മുതൽ അഞ്ച് സെക്കൻഡിനുള്ളിൽ കണ്ടെത്താനാകുമെന്നാണ് കമൽ ജെയിൻ വ്യക്തമാക്കുന്നത്.

Read also: കിമ്മിനെ പരിശോധിക്കാനായി ചൈനീസ് സംഘം കൊറിയയില്‍; അസാധാരണമാം വിധം ലൈംഗിക ശേഷി വർധിപ്പിക്കാൻ ഉപയോഗിച്ച സ്‌നേക്ക് വൈൻ വിനയായതായി റിപ്പോർട്ട്

ലക്ഷക്കണക്കിന് എക്സ്-റേ ഇമേജുകൾ പ്രോസസ്സ് ചെയ്യാനും കൊറോണ അണുബാധയുടെ തോത് അനുസരിച്ച് ഒരു രോഗിയെ തരംതിരിക്കാനും ഏത് രോഗിയെ ആദ്യം വെന്റിലേറ്ററിൽ നിർത്തണമെന്ന് ആരോഗ്യ പ്രവർത്തകരെ സഹായിക്കാനും താൻ കണ്ടെത്തിയ ആപ്ലിക്കേഷന് കഴിയുമെന്നാണ് കമൽ ജെയിൻ വാദിക്കുന്നത്. രോഗബാധയുള്ള ശ്വാസകോശത്തിന്റെ ഭാഗങ്ങൾ ദൃശ്യവൽക്കരിക്കുന്നതിലൂടെ അണുബാധയുടെ തീവ്രത നിർണ്ണയിക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button