സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ പരിശോധിക്കാൻ ഡോക്ടർമാരും ആരോഗ്യ വിദഗ്ധരുമടങ്ങുന്ന ഒരു സംഘത്തെ ചൈന ഉത്തര കൊറിയയിലേക്ക് അയച്ചതായി സൂചന. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദേശ കാര്യ സമതിയിലെ ഒരു മുതിർന്ന അംഗം നയിക്കുന്ന സംഘമാണ് ഉത്തരകൊറിയയിലേക്ക് പോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിചിത്രമായ ഭക്ഷണശീലങ്ങളും മദ്യത്തോടും സിഗരറ്റിനോടുമുള്ള പ്രിയവുമാണ് കിമ്മിന് വിനയായതെന്നാണ് നിഗമനം. ഏകദേശം 230 കോടി രൂപ ഒരു വർഷം മദ്യപാനത്തിനായി കിം ചെലവഴിച്ചിരുന്നതായാണ് കണക്കുകൾ. ഷാംപെയ്ൻ, ബ്രസിലീയൻ കാപ്പി തുടങ്ങിയവയും വൻതോതിൽ കിം ഉപയോഗിച്ചിരുന്നു. 715,000 പൗണ്ടാണ് ബ്രസിലീയൻ കാപ്പി വാങ്ങുന്നതിനു മാത്രമായി വർഷം തോറും കിം ചെലവഴിച്ചിരുന്നത്.
അസാധാരണമാം വിധം ലൈംഗിക ശേഷി വർധിക്കുമെന്ന് പറയപ്പെടുന്ന സ്നേക് വൈനാണ് കിമ്മിനു പ്രിയപ്പെട്ട മറ്റൊരു പാനീയമെന്നും റിപ്പോർട്ടുകൾ പറയുന്നു. നെല്ലോ മറ്റു ധാന്യങ്ങളോ വാറ്റിയെടുത്ത പാനീയത്തിൽ വിഷസർപ്പങ്ങളെയിട്ടു തയാറാക്കുന്നതാണ് ഇത്. മൂർഖൻ പാമ്പിൽനിന്ന് നിർമിച്ചിരുന്ന സ്നേക്ക് വൈൻ കിം സ്ഥിരമായി ഉപയോഗിച്ചിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും ജീവിതശൈലിയുമാണ് കിമ്മിനെ കുഴപ്പിച്ചതെന്നും ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments