KeralaNattuvarthaLatest NewsNewsEntertainment

ഇന്നത്തെ അമ്മേടെ നായരോടൊപ്പം 30 വർഷങ്ങൾക്ക് മുമ്പ്; ഇടവേള ബാബുവിനെതിരെ ഒളിയമ്പുമായി ഷമ്മി തിലകൻ

പൂപ്പൽ പിടിച്ച ഒരു പഴം കാഴ്ച്ച

നടൻ ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇന്ന് വൈറലാകുന്നത്, പ്രശസ്ത നടനും അമ്മ സംഘടനയുടെ സെക്രട്ട
റിയുമായ ഇടവേള ബാബുവിനോടൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവച്ചിരിയ്ക്കുന്നത്.

ടികെ രാജീവ്കുമാറിന്റെ ഒറ്റയാൾ പട്ടാളം എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ പകർത്തിയ ചിത്രമാണിത്, 30 വർഷം പഴക്കമുള്ള ചിത്രമാണിത്.

മധുപാലയും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ഇടവേള ബാബു, ഷമ്മി തിലകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

പൂപ്പൽ പിടിച്ച ഒരു പഴം കാഴ്ച്ച എന്ന തലക്കെട്ടോടെയാണ് ചിത്രം ഷമ്മി പങ്കുവച്ചിരിയ്ക്കുന്നത്, ഇടവേളകളില്ലാതെ എന്റെ മുറിയിലുണ്ടായിരുന്ന ബാബു എന്നും കുറിപ്പിനോടൊപ്പമുണ്ട്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…..

ഇന്നത്തെ അമ്മേടെ നായരോടൊപ്പം 30 വർഷങ്ങൾക്ക് മുമ്പ്.!
ടി.കെ.രാജീവ് കുമാറിന്റെ #ഒറ്റയാൾപട്ടാളം സിനിമയിൽ അഭിനയിക്കുമ്പോൾ ഇടവേളകൾ ഇല്ലാതെ എന്റെ മുറിയിൽ ഉണ്ടായിരുന്ന ബാബു…!
#കുത്തിപ്പൊക്കൽ

 

https://www.facebook.com/shammythilakanofficial/posts/2779978325403896

shortlink

Related Articles

Post Your Comments

Related Articles


Back to top button