മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഇന്ന് 40 വയസ് തികയുന്നു. ഇത്തവണ പിറന്നാളാഘോഷം ഒഴിവാക്കിയിരിക്കുകയാണ് താരം. കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കാനായാണ് പിറന്നാളാഘോഷം ഒഴിവാക്കുന്നതെന്ന് സച്ചിന്‍ നേരത്തെ പറഞ്ഞിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തന്നെ കൊണ്ട് ആവുന്ന വിധത്തിലെല്ലാം സഹായവുമായി താരം മുന്നില്‍ തന്നെയുണ്ട്. ഇന്ത്യയില്‍ കായിക ലോകത്തു നിന്നും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം സംഭാവന നല്‍കിയത് സച്ചിനായിരുന്നു. പ്രധാനമന്ത്രിയുടെ പി എം കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായി 25 ലക്ഷം രൂപ വീതമാണ് താരം സംഭാവന നല്‍കിയത്. മഹാരാഷ്ട്രയിലെ 5000 പേര്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാനും താരം മുന്നില്‍ മുന്നിലുണ്ടായിരുന്നു.
Post Your Comments