കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായവുമായി നടി പ്രിയങ്ക ചോപ്ര. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ചെരിപ്പുകള്‍ സംഭാവന ചെയ്യാനാണ് താരം ഒരുങ്ങുന്നത്. ചെരിപ്പ് നിര്‍മ്മാതാക്കളായ ക്രോക്ക്‌സുമായി സഹകരിച്ച് 10,000 ജോഡി ചെരിപ്പുകളാണ് താരം സംഭാവന ചെയ്യുന്നത്. കേരളം, മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് ചെരിപ്പുകള്‍ നൽകുന്നത്.
Read also: രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്ത രണ്ട് പേർക്ക് 13 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കോവിഡ്
നമ്മുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍നിരയില്‍ നിന്ന് പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരാണ് യഥാര്‍ത്ഥ സൂപ്പര്‍ഹീറോകളെന്ന് പ്രിയങ്ക ചോപ്ര വ്യക്തമാക്കി. അവര്‍ പ്രകടിപ്പിക്കുന്ന ആത്മധൈര്യവും ത്യാഗവും എണ്ണിയാലൊടുങ്ങാത്തതാണെന്നും അവരുടെ സ്ഥാനത്ത് നമ്മള്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും താരം പറഞ്ഞു. അവരുടെ ജോലിയുടെ സ്വഭാവം അനുസരിച്ച് വളരെ എളുപ്പത്തില്‍ കഴുകി വൃത്തിയാക്കാന്‍ സാധിക്കുന്ന ചെരിപ്പുകള്‍ അനിവാര്യമാണെന്നും അത് പ്രധാനം ചെയ്യാന്‍ വളരെയധികം സന്തോഷമുണ്ടെന്നും പ്രിയങ്ക ചോപ്ര കൂട്ടിച്ചേർത്തു.
Post Your Comments