അഹമ്മദാബാദ്: ഗുജറാത്തിലെ പഠാനില്‍ രോഗം ഭേദമായ രണ്ട് പേരില്‍ വീണ്ടും കൊറോണ വൈറസ് ബാധ. 55 വയസുള്ള സ്ത്രീയ്ക്കും 60 വയസുള്ള പുരുഷനുമാണ് ഡിസ്ചാര്‍ജ് ചെയ്ത് 13 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കോവിഡ് പോസിറ്റീവായിരിക്കുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് രണ്ടാഴ്ചത്തേക്ക് ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയായിരുന്നു. വൈറസ് സാന്നിദ്ധ്യം തിരിച്ചുവന്നതാണോ അതോ മറ്റെവിടുന്നെങ്കിലും രോഗം പകര്‍ന്നതാണോ എന്ന് വ്യക്തമല്ല. അതേസമയം പഠാനില്‍ ഇതേവരെ രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ ആശുപത്രി വിടുകയും ഒരാള്‍ മരിക്കുകയും ചെയ്തു. മൂന്ന് പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. പഠാനില്‍ രോഗം ബാധിച്ച 15ല്‍ 14 പേരും അയല്‍വാസികളാണ്. സംഭവത്തെ പറ്റി അന്വേഷണം തുടങ്ങിയതായി ഗുജറാത്ത് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Post Your Comments