ന്യൂഡൽഹി: കോവിഡ്-19 ബാധിതരെന്ന് സംശയിക്കുന്ന മുപ്പതിലേറെപ്പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. മുഖർജി നഗർ, ആസാദ്പുർ കോളനി എന്നിങ്ങനെ രണ്ടിടങ്ങളിലായി താമസിപ്പിച്ചിരുന്നവരെയാണ് കാണാതായത്. മോഡൽ ടൗണിലെ ആസാദ്പുർ കോളനിയിലുള്ള കേന്ദ്രത്തിൽ ഏപ്രിൽ 15-ന് കോവിഡ് ബാധിതരെന്നു സംശയിക്കുന്ന നൂറിലധികം പേരെ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് 21-ന് രാത്രി ഇവിടെനിന്ന് നാലുപേരെ കാണാതാകുകയായിരുന്നു.
മുഖർജി നഗറിലെ കേന്ദ്രത്തിൽ ഏപ്രിൽ 16-ന് 125-ഓളം പേരെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് 20-നാണ് മുപ്പതിലധികംപേരെ കാണാതായത്. സംഭവത്തിൽ കേസെടുത്ത ഡൽഹി പോലീസ് വിവിധ സംഘങ്ങളായി അന്വേഷണം നടത്തുകയാണ്.
Post Your Comments