Latest NewsUAENews

ദുബായില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു

ദുബായ്: ദുബായില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചുള്ളിപ്പടി ചിന്നക്കല്‍കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാണ് (65) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണമെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ദുബായ് പൊലീസില്‍ മെക്കാനിക്കല്‍ വിഭാ​ഗം ജീവനക്കാരനായിരുന്നു. ഒരാഴ്ചയിലേറെയായി കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ന്യൂമോണിയ ശക്തമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button