Latest NewsKeralaNews

ചെന്നൈയിൽ കുടുങ്ങിയ മലയാളി ലോക്ഡൗൺ ലംഘിച്ചു നാട്ടിലേക്കു സൈക്കിൾ ചവിട്ടിയത് 650 കിലോമീറ്റർ; ഒടുവിൽ സംഭവിച്ചത്

തൃശൂർ: ചെന്നൈയിൽ കുടുങ്ങിയ മലയാളി ലോക്ഡൗൺ ലംഘിച്ചു നാട്ടിലേക്കു സൈക്കിൾ ചവിട്ടിയത് 650 കിലോമീറ്റർ. സംഭവം കണ്ട് പോലീസ് ഞെട്ടി. മുവാറ്റുപുഴ സ്വദേശിയാണ് ലോക്ഡൗൺ ലംഘിച്ചു നാട്ടിലേക്കു സൈക്കിൾ ചവിട്ടിയത്. സംസ്ഥാന അതിർത്തി എങ്ങനെയോ കണ്ണുവെട്ടിച്ചു കടന്ന ഇയാൾ പാലക്കാട് – തൃശൂർ അതിർത്തിയിൽ പൊലീസ് പിടിയിലായി.

ചെന്നൈയിൽ നിന്നാണു വന്നതെന്നറിഞ്ഞതോടെ പൊലീസ് സൈക്കിൾ പിടിച്ചുവച്ചു. ജില്ലാ മെഡിക്കൽ ഓഫിസിൽ അറിയിച്ചു. രാത്രി വാണിയമ്പാറയിൽ പരിശോധനയ്ക്ക് നിന്ന പൊലീസിനു മുന്നിലേക്കാണ് ഇയാൾ സൈക്കിൾ ചവിട്ടിയെത്തിയത്.

ജോലിസംബന്ധമായി ചെന്നൈയിലായിരുന്ന യുവാവ് ലോക് ഡൗണിൽ കുടുങ്ങി മടുത്തതോടെയാണു വീട്ടിലേക്കു ‘ സൈക്കിൾ സവാരി’ നടത്തിയത്.‘ ആംബുലൻസ് വരുത്തി വാണിയമ്പാറയിൽ നിന്ന് യുവാവിനെ തൃശൂർ – എറണാകുളം ജില്ലാ അതിർത്തി വരെ എത്തിച്ചു. എറണാകുളം ജില്ലയിലെ ആരോഗ്യവകുപ്പ് മറ്റൊരു ആംബുലൻസുമായി വന്ന് ഇയാളെ തൃപ്പൂണിത്തുറയിലെ ക്വാറന്റീൻ കേന്ദ്രത്തിലാക്കി. സൈക്കിൾ പട്ടിക്കാട് പൊലീസ് സ്റ്റേഷനിൽ ആണ്. രാവും പകലും ആഞ്ഞുച വിട്ടിയുള്ള യാത്ര ലക്ഷ്യത്തിലെത്തുന്നതിനു കുറച്ചു മുൻപ് പാഴായതിന്റെ സങ്കടത്തിലാണ് യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button