ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. രാജ്യത്താകെ കൊവിഡ് 19 ബാധിതരുടെ എണ്ണം 21,000 കടന്നു. ആകെ 21,700 പേർക്ക് വൈറസ് ബാധിച്ചെന്നാണ് വിവരം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കോവിഡ് ബാധിച്ച് 686 പേർ രാജ്യത്ത് മരിച്ചു. 4325 പേർക്ക് രോഗം ഭേദമായി. 16689 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്.
നിലവിൽ സ്ഥിതി തൃപ്തികരമെങ്കിലും സംഖ്യ എത്രയെത്തുമെന്ന് പറയാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അതേസമയം, 78 ജില്ലകളിൽ കഴിഞ്ഞ 14 ദിവസം ഒരു പുതിയ കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗികളുടെ എണ്ണം ഉയരുന്നത് നേരിടാൻ തയ്യാറെടുപ്പുമായി രാജ്യം മുന്നേറുകയാണ്.
എന്നാൽ, കേന്ദ്രസർക്കാരിന് വൻ ആശങ്കയുയർത്തി സംസ്ഥാനങ്ങൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും രാജസ്ഥാനിലും രോഗികളുടെ എണ്ണം ഉയരുകയാണ്. മുപ്പത് ദിവസത്തിൽ ദക്ഷിണകൊറിയയ്ക്ക് സമാനമായി കൊവിഡ് കേസുകൾ പിടിച്ചു നിറുത്താൻ ഇന്ത്യയ്ക്കായെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments