KeralaLatest NewsNewsEducation

കോവിഡ്, എംജി സർവ്വകലാശാല പരീക്ഷകൾ : പുതിയ തീയതി തീരുമാനിച്ചു

കോട്ടയം : കോവിഡ് വ്യാപനത്തെ തുടർന്ന് എംജി സർവകലാശാല മാറ്റി വെച്ച പരീക്ഷകൾ വീണ്ടും ആരംഭിക്കുന്നതിനുള്ള തീയതി തീരുമാനിച്ചു. ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷകൾ മേയ് 18 മുതൽ. പുനരാരംഭിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചതായി റിപ്പോർട്ട്.

ആറ്, നാല് സെമസ്റ്റർ ബിരുദപരീക്ഷകൾ യഥാക്രമം മേയ് 18, 19 തീയതികളിൽ പുനരാരംഭിക്കും. അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മേയ് 25 മുതലും,റ്, നാല് സെമസ്റ്റർ ബിരുദപരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മേയ് 25, 28 മുതൽ അതത് കോളേജിലും നടക്കും. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ രണ്ടാംവാരം മുതൽ നടക്കും, രണ്ടാംസെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും.ബിരുദാനന്തരബിരുദ നാലാം സെമസ്റ്റർ പരീക്ഷകൾ മേയ് 25-ന് ആരംഭിക്കും. പി.ജി. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ടിന് തുടങ്ങും. പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

Also read : കോവിഡ്-19നെക്കുറിച്ച് ചൈനയ്ക്ക് നവംബറില്‍ തന്നെ അറിയാമായിരുന്നിരിക്കാമെന്ന് ആരോപണം

കോവിഡ് 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ മേയിൽ ഇളവുകൾ വരുമെന്ന പ്രതീക്ഷയിലാണ് പരീക്ഷകൾ പുനരാരംഭിക്കാനുള്ള ടൈംടേബിളുകൾ തയ്യാറാക്കുന്നത്. സർക്കാർനിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുക. ജൂൺ ഒന്നുമുതൽ ഒമ്പത് കേന്ദ്രത്തിലായി ഹോം വാല്യുവേഷൻ രീതിയിൽ ഒരാഴ്ചകൊണ്ട് മൂല്യനിർണയം പൂർത്തീകരിക്കുമെന്നു
അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button