Latest NewsKeralaNews

ഏതെങ്കിലും പൊട്ട ചോദ്യം ചോദിച്ചാൽ അതില്‍ കൊത്തി അദ്ദേഹം ആ അവസരം ശരിക്കുമങ്ങ് ഉപയോഗപ്പെടുത്തും; വിവാദങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി മാസ് മറുപടി നല്‍കുന്നത് കേരളം ഒന്നടങ്കം ടിവി യുടെ മുന്നില്‍ കണ്ണും കാതും കൂര്‍പ്പിച്ച്‌ നില്‍ക്കുന്ന സമയത്താണെന്ന് നിങ്ങള്‍ ഓര്‍ക്കണം; യുഡിഎഫിനെതിരെ ബഷീര്‍ വള്ളിക്കുന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദങ്ങൾ എടുത്തിടുന്ന യുഡിഎഫിന് ഉപദേശവുമായി ബഷീര്‍ വള്ളിക്കുന്ന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങള്‍ ചോദിച്ച ചോദ്യത്തിന് മാത്രമല്ല, പണ്ട് കാലത്ത് ചോദിച്ച ചോദ്യങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊക്കെമുഖ്യമന്ത്രി അക്കമിട്ട് മറുപടി പറയുമെന്നും ആളുകള്‍ മറന്ന് പോയ വിവാദങ്ങള്‍ വരെ അദ്ദേഹം പൊക്കിക്കൊണ്ട് വന്ന് അതിലെ രാഷ്ട്രീയം കൃത്യമായി പറയുമെന്നും ബഷീര്‍ പറയുകയുണ്ടായി. ഇതൊക്കെ അദ്ദേഹം പറയുന്നത് കേരളം ഒന്നടങ്കം ടി വി യുടെ മുന്നില്‍ കണ്ണും കാതും കൂര്‍പ്പിച്ചു അദ്ദേഹത്തെ കേള്‍ക്കാന്‍ കുത്തിയിരിക്കുന്ന ഒരു സമയത്താണ് എന്നോര്‍ക്കണമെന്ന് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു സുവര്‍ണാവസരത്തിലേക്കാണ് നിങ്ങള്‍ അദ്ദേഹത്തിന് ഒരു ചെറിയ ഇരയിട്ട് കൊടുക്കുന്നതെന്നും ബഷീർ ചൂണ്ടിക്കാട്ടുന്നു.

Read also: രേ‍ാഗികളുടെ ഭക്ഷണാവശിഷ്ടങ്ങളും ബയേ‍ാ മെഡിക്കൽ മാലിന്യങ്ങളും അണുമുക്തമാക്കി ആഴത്തിൽ കുഴിച്ചുമൂടണമെന്ന് നിർദേശം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

യു ഡി എഫിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും നല്‍കുന്ന ഒരു ഫ്രീ അഡൈ്വസാണ്, വേണേല്‍ സ്വീകരിച്ചാല്‍ മതി..

നിങ്ങള്‍ മുഖ്യമന്ത്രിയോട് ഓരോ ചോദ്യങ്ങള്‍ ചോദിക്കും..

അതൊരു അവസരമായി എടുത്ത് മുഖ്യമന്ത്രി മറുപടി പറയും. നിങ്ങള്‍ ചോദിച്ച ചോദ്യത്തിന് മാത്രമല്ല, പണ്ട് കാലത്ത് ചോദിച്ച ചോദ്യങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊക്കെ അക്കമിട്ട് മറുപടി പറയും. ആളുകള്‍ മറന്ന് പോയ വിവാദങ്ങള്‍ വരെ അദ്ദേഹം പൊക്കിക്കൊണ്ട് വന്ന് അതിലെ രാഷ്ട്രീയം കൃത്യമായി പറയും.

ഇന്ന് അദ്ദേഹം ലാവലിനെക്കുറിച്ച്‌ മാത്രമല്ല, അദ്ദേഹത്തിന്റെ ‘കൊട്ടാര’ത്തെക്കുറിച്ചും ഭാര്യ കമലയുടെ ‘പേരിലുണ്ടായിരുന്ന’ വിദേശ കമ്ബനിയെക്കുറിച്ചും തുടങ്ങി പല വിവാദങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞു..

ഇതൊക്കെ അദ്ദേഹം പറയുന്നത് കേരളം ഒന്നടങ്കം ടി വി യുടെ മുന്നില്‍ കണ്ണും കാതും കൂര്‍പ്പിച്ചു അദ്ദേഹത്തെ കേള്‍ക്കാന്‍ കുത്തിയിരിക്കുന്ന ഒരു സമയത്താണ് എന്നോര്‍ക്കണം.. ഇതുപോലൊരു പ്രൈം ടൈം വേറൊരു രാഷ്ട്രീയ നേതാവിനും സമീപ കാല ചരിത്രത്തിലൊന്നും കിട്ടിയിട്ടില്ല.. കൊച്ചു കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ മുഖ്യമന്ത്രി വരുന്ന സമയമായോ മക്കളേ എന്ന് ചോദിച്ച്‌ കാത്തിരിക്കുന്ന ഒരു സ്ലോട്ടാണിത്.. ദിവസവും ഓരോ മണിക്കൂര്‍.. മലയാള ടി വി യുടെ ചരിത്രത്തില്‍ ഇത്ര ടിആര്‍പി പ്രാധാന്യമുള്ള മറ്റൊരു സ്ലോട്ട് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല..

ആ ഒരു സുവര്‍ണാവസരത്തിലേക്കാണ് നിങ്ങള്‍ അദ്ദേഹത്തിന് ഒരു ചെറിയ ഇരയിട്ട് കൊടുക്കുന്നത്.. എന്തെങ്കിലുമൊരു പൊട്ടച്ചോദ്യം ചോദിക്കുന്നത്.. അതില്‍ കൊത്തി അദ്ദേഹം ആ അവസരം ശരിക്കുമങ് ഉപയോഗപ്പെടുത്തും.. പറയാനുള്ളത് മുഴുവന്‍ ജനങ്ങളുടെ ഹൃദയത്തിലേക്ക് കടത്തി വിടും.. നിങ്ങള്‍ ഒരു നൂറ് പത്രസമ്മേളനം നടത്തിയാലും അതിന്റെ പത്തിലൊന്ന് റീച്ച്‌ ഇന്നത്തെ അവസ്ഥയില്‍ കിട്ടില്ല..

അപ്പോള്‍ നിങ്ങള്‍ ഈ കളിക്കുന്നത് ഒരു തോറ്റ ഗെയിമാണ്..

നിങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കേരള സംസ്ഥാനത്തിനും ഇപ്പോള്‍ നല്ലത് കോവിഡ് എന്ന മഹാമാരി എങ്ങിനെ നമുക്ക് ഒരുമിച്ച്‌ മറികടക്കാം എന്ന വിഷയത്തില്‍ മാത്രം ചോദ്യങ്ങള്‍ നിര്‍ത്തുകയാണ്.. നിങ്ങള്‍ അതിനപ്പുറത്തേക്ക് രണ്ടടി പോയാല്‍ അദ്ദേഹം നാലടിയല്ല, നാല് കിലോമീറ്റര്‍ അപ്പുറത്തേക്ക് പോയി നിങ്ങളുടെ ശവമഞ്ചത്തില്‍ ആണികള്‍ അടിച്ചു കേറ്റിക്കൊണ്ടേ ഇരിക്കും..

അതിനുള്ള അവസരം ഇപ്പോള്‍ അദ്ദേഹത്തിന് കൊടുക്കാതിരിക്കുന്നതല്ലേ രാഷ്ട്രീയ ബുദ്ധി..

ഞാളെ മനസ്സില്‍ തോന്നിയ ഒരു ചെറ്യേ കാര്യമാണ്..സ്‌നേഹം കൊണ്ട് പറയുന്നതാണ്.. വേണേല്‍ കേട്ടാല്‍ മതി..

shortlink

Related Articles

Post Your Comments

Related Articles


Back to top button