ന്യൂഡല്‍ഹി: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയായ തബ്ലീഗ് പ്രവര്ത്തകന് മരിച്ചു. ഡല്‍ഹി സര്‍ക്കാറിന്റെ ക്വാറന്റീന് കേന്ദ്രത്തില്‍ മരുന്നും ഭക്ഷണവും ലഭിക്കാതെയാണ് മരണമെന്ന് പരാതിയുണ്ട്. തമിഴ്നാട് കോയമ്പത്തൂര്‍ ബൃന്ദാവന്‍ സര്‍ക്കിളിലെ മുഹമ്മദ് മുസ്തഫയാണ് മരിച്ചത്.
കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.സമയത്തിന് മരുന്ന് നല്‍കാത്തത് കൊണ്ടാണ് മുസ്തഫയുടെ മരണം സംഭവിച്ചതെന്നും സൗകര്യമൊരുക്കാതെയാണ് ഡല്‍ഹി സര്‍ക്കാര്‍ ആളുകളെ ക്വാറന്റീനിലാക്കിയിരിക്കുന്നതെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം ഫാത്തിമ മുസഫര്‍ കുറ്റപ്പെടുത്തി. നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്തുനിന്ന് കോവിഡ് ലക്ഷണങ്ങളില്ലാതെ തന്നെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
അവിടെ നിന്ന് രോഗമില്ലെന്ന് കണ്ടെത്തി.ഡല്‍ഹി സുല്‍ത്താന്‍പുരിയിലെ ഡല്‍ഹി ഡവലപ്മെന്റ് അതോറിറ്റി കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. നേരത്തെ ഇരുനൂറോളം പേരുണ്ടായിരുന്ന സുല്‍ത്താന്‍ പുരി ഡി.ഡി.എ ഭവനസമുച്ചയത്തിലേക്ക് വിവിധ ആശുപത്രികളില്‍ നിന്നുള്ള തബ്ലീഗ് പ്രവര്‍ത്തകരെ മാറ്റിയതോടെ ആളുകളുടെ എണ്ണം 500 കവിഞ്ഞിരുന്നു.
Post Your Comments