തിരുവനന്തപുരം: അനുമതിയില്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു ലോറികളിലും മറ്റും ആളുകള്‍ ഒളിച്ചു കടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു,, സംസ്ഥാന അതിര്‍ത്തി കടന്നെത്തുന്ന കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും വിശദമായി പരിശോധിച്ച് അതില്‍ യാത്രക്കാരില്ലെന്ന് ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ അതിര്‍ത്തിയില്‍ നാട്ടുകാരല്ലാത്ത അപരിചിതരായ ആളുകളെ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും,, അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്താന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.,, സംസ്ഥാനത്തിനു പുറത്തേക്ക് പോകുന്നതിനും ഇതേ മാതൃകയില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും- അദ്ദേഹം പറഞ്ഞു.
നിലവിൽ സംസ്ഥാനത്തു കോവിഡ് വ്യാപന സാധ്യത ആശങ്കാജനകമായി തുടരുകയാണെന്നും ആശ്വസിക്കാവുന്ന സാഹചര്യം ആയിട്ടില്ലെന്നും മന്ത്രിസഭ വിലയിരുത്തി, പ്രവാസികള്‍ കൂടി മടങ്ങിയെത്തുന്നതോടെ സ്ഥിതി കൈവിട്ടു പോകാതെ ശ്രദ്ധിക്കണം. നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് അനുവദിച്ചാല്‍ സ്ഥിതി മോശമാകും. ഒരു ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ സമൂഹ വ്യാപനത്തിന്റെ വക്കിലാണ്. ലോറികളില്‍ ആളുകള്‍ ഒളിച്ചു കടന്ന 39 കേസുകളാണ് മറ്റൊരു അതിര്‍ത്തി ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തത്.
Post Your Comments