Latest NewsNewsIndia

ചൈനയ്ക്ക് തിരിച്ചടിയായി വിദേശകമ്പനികളുടെ തീരുമാനം : നൂറുകണക്കിന് വിദേശ കമ്പനികള്‍ ഇന്ത്യന്‍ മണ്ണിലേയ്ക്ക്

ന്യൂഡല്‍ഹി : ചൈനയ്ക്ക് തിരിച്ചടിയായി വിദേശകമ്പനികളുടെ തീരുമാനം. അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികളാണ് ചൈനയ്ക്ക് തിരിച്ചടി നല്‍കി പുതിയ തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്. കൊറോണയുടെ ആവിര്‍ഭാവത്തിന് മുമ്പുതന്നെ അതായത് ചൈന-അമേരിക്ക വ്യാപാര യുദ്ധം നില നില്‍ക്കെ 2019 ഏപ്രിലില്‍ തന്നെ യുഎസ് ആസ്ഥാനമായുള്ള 300 ഓളം കമ്പനികള്‍ തങ്ങളുടെ ഉത്പാദന കേന്ദ്രം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നു.

Read Also : കൊറോണ വൈറസിന്റെ ഉത്ഭവം : ലോകരാഷ്ട്രങ്ങള്‍ ചൈനയ്‌ക്കെതിരെ : ചൈന ഒറ്റപ്പെടുന്നു

കൊറോണവൈറസിന്റെ ഉത്ഭവത്തിനു പിന്നില്‍ ചൈനയാണെന്നാണ് ലോകരാഷ്ട്രങ്ങളെല്ലാം ആരോപിയ്ക്കുന്നത്. എന്നാല്‍ ചൈന അത് നിഷേധിക്കുകയാണ്. വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് പഠിയ്ക്കുന്നതില്‍ നിന്നും അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങളെ ചൈന വിലക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ മിക്ക കമ്പനികളും ആലോചിക്കുന്നത്.

അതേസമയം, രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിനായി മൊത്തം 48,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ക്കായി മൂന്ന് പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ കൊണ്ടുവന്നത്. ആപ്പിള്‍, സാംസങ്, ഓപ്പോ, വിവോ എന്നിവയുള്‍പ്പെടെയുള്ള മികച്ച സ്മാര്‍ട് ഫോണ്‍ കമ്പനികളെ അവരുടെ മുഴുവന്‍ ശൃംഖലയും ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കിയത്. ഇന്ത്യയെ അവരുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റുക എന്നതായിരുന്നു ആശയം.
ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ് എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെയ്ക്കും വിദേശനിക്ഷേപത്തിനായി കേന്ദ്രം ശ്രമിച്ചിരുന്നു

ഇതിനിടെയാണ് രാജ്യത്ത് ഉല്‍പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി ആയിരത്തോളം കമ്പനികള്‍ കേന്ദ്ര സര്‍ക്കാരുമായി നിര്‍ദേശങ്ങള്‍ പങ്കുവെച്ചതെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. പദ്ധതി നടപ്പിലായാല്‍ ഇന്ത്യയില്‍ ലക്ഷങ്ങളുടെ തൊഴില്‍ അവസരങ്ങളാണ് വരാന്‍ പോകുന്നത്. ഇതോടെ
ചൈനീസ് ഉല്‍പന്നങ്ങളുടെ വരവു നിയന്ത്രിക്കുകയും അമേരിക്കയ്ക്ക് ഇന്ത്യയില്‍ സ്വാഗതം നല്‍കുകയും ചെയ്യാം. പകരം ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ വിപണി തുറന്നു കിട്ടുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button