സിഡ്‌നി : ലോകരാഷ്ട്രങ്ങളില്‍ ലക്ഷങ്ങള്‍ മരിച്ചുവീഴുന്നതിനു കാരണമായ
കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച്് രാജ്യാന്തര അന്വേഷണം വേണമെന്ന് ആവശ്യം ഉന്നയിച്ച് ലോകരാഷ്ട്രങ്ങള്‍. അമേരിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും വൈറസിന്റെ ഉദ്ഭവം, വ്യാപനം എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നു. അതേസമയം, ‘ചൈന വിരോധം’ പ്രചരിപ്പിക്കുന്ന യുഎസിനു കൂട്ടുനില്‍ക്കുകയാണ് ഓസ്‌ട്രേലിയ എന്നു ചൈന കുറ്റപ്പെടുത്തി.
ചൈനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ യുഎസ് സംസ്ഥാനമായ മിസോറി തീരുമാനിച്ചു. കോവിഡിന്റെ യഥാര്‍ഥ വിവരങ്ങള്‍ മൂടിവച്ച ചൈന, മുന്നറിയിപ്പു നല്‍കിയവരെ നിശ്ശബ്ദരാക്കിയെന്നും രോഗം പടരുന്നതു തടയാന്‍ ഒന്നും ചെയ്തില്ലെന്നും അവര്‍ ആരോപിച്ചു.
അതേസമയം, അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2700 മരണം റിപ്പോര്‍ട്ട് ചെയ്തു.പകര്‍ച്ചപ്പനികളുടെ മഞ്ഞുകാലം വരാനിരിക്കെ, വൈറസ് രണ്ടാംഘട്ട വ്യാപനം സ്ഥിതി ഗുരുതരമാക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്
Post Your Comments