ടെക്സാസ് • രണ്ട് തവണ ഓസ്കര്‍ പുരസ്കാരത്തിന് നോമിനേഷന്‍ ലഭിച്ച നടി ഷേര്‍ലി നൈറ്റ് അന്തരിച്ചു. 83 വയസായിരുന്നു.
ടെക്സസിലെ സാൻ മാർക്കോസിലുള്ള മകളുടെ വീട്ടിൽ വച്ച് ബുധനാഴ്ചയാണ് അന്തരിച്ചത്. മകളും നടിയുമായ കൈറ്റ്‌ലിൻ ഹോപ്കിൻസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്.
ദി ഡാർക്ക് അറ്റ് ദി ടോപ്പ് ഓഫ് സ്റ്റെയർസ് (1960), സ്വീറ്റ് ബേർഡ് ഓഫ് യൂത്ത് (1962) എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിനായി നൈറ്റ് രണ്ടുതവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1960 കളിൽ ഹോളിവുഡ് ചലച്ചിത്രങ്ങളായ ദി കോച്ച് (1962), ഹൗസ് ഓഫ് വിമൻ (1962), ദി ഗ്രൂപ്പ് (1966), ദി കൗണ്ടര്‍ഫീറ്റ് കില്ലർ (1968), ദി റെയിൻ പീപ്പിൾ (1969) എന്നിവയിൽ പ്രധാന വേഷങ്ങൾ ചെയ്തു. ബ്രിട്ടീഷ് ചിത്രമായ ഡച്ച്മാൻ (1966) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള വോൾപി കപ്പ് ലഭിച്ചു.
റോബർട്ട് പാട്രിക്കിന്റെ കെന്നഡീസ് ചിൽഡ്രൻ എന്ന നാടകത്തിലെ അഭിനയത്തിന് 1976 ൽ നൈറ്റ് ടോണി അവാർഡ് നേടി. പിന്നീടുള്ള വർഷങ്ങളിൽ, എൻഡ്ലെസ് ലവ് (1981), ആസ് ഗുഡ് ഇറ്റ് ഗെറ്റ്സ് (1997), ഡിവിഷൻ സീക്രട്ട്സ് ഓഫ് യാ-യാ സിസ്റ്റർഹുഡ് (2002), ഗ്രാന്‍ഡ്‌മാസ് ബോയ് (2006) എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ടെലിവിഷനിലെ പ്രകടനങ്ങൾക്ക്, നൈറ്റിന് എട്ട് തവണ പ്രൈംടൈം എമ്മി അവാർഡിന് നാമനിർദ്ദേശം ലഭിക്കുകയും മൂന്ന് തവണ വിജയിക്കുകയും ചെയ്തു. ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിച്ചിട്ടുണ്ട്.
2018 ല്‍ അഭിനയിച്ച പെരിഫെറിയാണ് അവസാന ചിത്രം. 2015 വരെ ടെലിവിഷനിലും സജീവമായിരുന്നു.
അമേരിക്കൻ നടനും നിർമ്മാതാവുമായ ജീൻ പെർസണുമായി 1959 ല്‍ വിവാഹിതയായി. 1969 ഇവര്‍ വേര്‍പിരിഞ്ഞു. ഇതില്‍ അവര്‍ക്ക് ഒരു കുട്ടിയുണ്ട്. നടി കൈറ്റ്‌ലിൻ ഹോപ്കിൻസ്.
1969 ല്‍ ഷേര്‍ലി നൈറ്റ് ഇംഗ്ലീഷ് എഴുത്തുകാരനായ ജോൺ ഹോപ്കിൻസിനെ വിവാഹം കഴിച്ചു. 1998 ല്‍ അദ്ദേഹം അന്തരിച്ചു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. പ്രാഥമിക സ്കൂൾ അദ്ധ്യാപികയായ സോഫി സി. ഹോപ്കിൻസ്.
വാര്‍ധക്യ സാഹചമായ അസുഖങ്ങളാല്‍ 2020 ഏപ്രിൽ 22 ന് ടെക്സസിലെ സാൻ മാർക്കോസിലെ മകൾ കൈറ്റ്‌ലിൻ ഹോപ്കിന്റെ വീട്ടിൽ വച്ചാണ് അന്ത്യം.
Post Your Comments