ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും ആവശ്യമുള്ള ഒന്നാണ് മാസ്ക്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യമെമ്പാടും മാസ്ക് നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്. രാഷ്ട്രപതി ഭവനിലെ ശക്തി ഹട്ടിലും ഇത്തരത്തിൽ മാസ്ക് നിർമ്മാണം നടക്കുകയാണ്. ബുധനാഴ്ച മാസ്കുകള്‍ തയ്ക്കാന്‍ എത്തിയ ആളെക്കണ്ട് അധികൃതർ പോലും ഒന്ന് അമ്പരന്നു. പ്രഥമ വനിത സവിത കോവിന്ദായിരുന്നു അത്. രാഷ്ട്പ്രതി ഭവനില്‍ മാസ്ക് തയ്ക്കുന്നവര്ക്കൊപ്പം ഏറെ നേരം സവിത കോവിന്ദും സമയം ചിലവഴിച്ചു. ഇതിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്.
Post Your Comments