Latest NewsFootballNewsSports

ഐ ലീഗ് വിട്ടു ഇനി ഐ എസ് എല്ല് ഭരിക്കാന്‍ ഈസ്റ്റ് ബംഗാള്‍ വരുന്നു

ഐ ലീഗിലെ കരുത്തരായ ഈസ്റ്റ് ബംഗാള്‍ ഐ എസ് എല്ലിലേക്ക് വരുന്നു. അടുത്ത വര്‍ഷത്തെ ഐ എസ് എല്‍ സീസണില്‍ കളിക്കാന്‍ വേണ്ടി അപേക്ഷ നല്‍കാന്‍ ഒരുങ്ങുകയാണ് ക്ലബ് അധികൃതര്‍. ഇതിനായി ബിഡ് ചെയ്യാനുള്ള അപേക്ഷ എഫ് ഡി എസ് എല്ലില്‍ നിന്ന് ഈസ്റ്റ് ബംഗാള്‍ വാങ്ങിയിരിക്കുകയാണ്. അടുത്ത സീസണില്‍ ഐ എസ് എല്ലില്‍ 12 ടീമുകള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇതോടെ രണ്ട് ടീമുകള്‍ക്ക് പുതുതായി പ്രവേശനം ലഭിക്കും. ആ അവസരത്തില്‍ ഒന്ന് തങ്ങളുടേതാവും എന്ന് ഉറപ്പിക്കുകയാണ് ഈസ്റ്റ് ബംഗാള്‍. ഇതിനകം തന്നെ നിരവധി താരങ്ങളെ ക്ലബിലെത്തിച്ച് ഈസ്റ്റ് ബംഗാള്‍ ടീം അതിശക്തിമാക്കിയിട്ടുണ്ട്. ഇത്തവണ സാധാരണത്തെക്കാള്‍ നിരവധി താരങ്ങളെയാണ് ക്ലബ് സൈന്‍ ചെയ്പ്പിച്ചിരിക്കുന്നത്. ഐ എസ് എല്ലില്‍ അടുത്ത സീസണില്‍ തങ്ങളും ഉണ്ടാകും എന്ന് ഉറപ്പു നല്‍കിയാണ് ഈ താരങ്ങളെ എല്ലാം ഈസ്റ്റ് ബംഗാള്‍ ടീമില്‍ എത്തിച്ചിരിക്കുന്നത്. ഉടന്‍ തന്നെ പുതിയ സ്‌പോണ്‍സര്‍മാരെയും ക്ലബിന് ലഭിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button