വാഷിംഗ്ടണ്‍ : കോവിഡ് ബാധിച്ചുള്ള മരണം ഞെട്ടിയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം. കൊറോണ വൈറസ് ബാധിച്ച് ലക്ഷങ്ങള്‍ മരിച്ചുവീഴുന്നത് നോക്കി നില്‍ക്കാനേ ശാസ്ത്രലോകത്തിന് കഴിയുന്നുള്ളു . ഇതുമായി ബന്ധപ്പെട്ട് ഇന്ത്യടക്കമുള്ള രജ്യങ്ങളില്‍ അനേകം പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും പുറത്തുവരുന്നത് വൈറസിനെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ്. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് പൊതുവേ കോവിഡ് 19 ന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ അതില്‍ നിന്നും വിഭിന്നമായി ലോകമെമ്പാടുമുള്ള രോഗികള്‍ ഇതില്‍ ഒരു ലക്ഷണം പോലും പ്രകടിപ്പിക്കാത്തവരുമുണ്ട്.
ന്യുയോര്‍ക്കിലെ പ്രമുഖ ആശുപത്രിയിലെ ആരോഗ്യവിദഗ്ദ്ധന്‍ പറയുന്നത് കടുത്ത ന്യുമോണിയ ബാധയുള്ള കോവിഡ് രോഗികള്‍ക്ക് ശ്വാസതടസ്സം അനുഭവിക്കുകയില്ല എന്നാണ് മാത്രമല്ല, പലര്‍ക്കും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്ന അവസ്ഥ ഉണ്ടാകുന്നുവെന്നാണ്. രോഗം ഗുരുതരാവസ്ഥയില്‍ എത്തുന്നതുവരെ കണ്ടുപിടിക്കാന്‍ പോലുമാകില്ല.
ശ്വാസകോശത്തില്‍ കഫം നിറഞ്ഞ് രോഗിയ്ക്ക് ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് ന്യുമോണിയ. എന്നാല്‍ ഇപ്പോള്‍ വൈറസ് ബാധിച്ച് മരിക്കുന്നവര്‍ക്ക് ഈ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നില്ല എന്നതാണ് . ഇതാണ് ആരോഗ്യവിദഗ്ദ്ധര്‍ക്ക് വെല്ലുവിളിയാകുന്നതും
Post Your Comments