Latest NewsNewsIndia

രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂ ഡൽഹി : ലോക്ക് ഡൗണിനിടെ ഗ്രീന്‍ സോണുകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും, രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്നും കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുൽ ഇക്കാര്യങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

കോവിഡ് വ്യാപനം ലോക്ക്ഡൗണിലൂടെ തത്കാലികമായി തടയാന്‍ മാത്രമെ സാധിക്കു. അടുത്ത ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രമായി ചുരുക്കുന്നതിനെപ്പറ്റി ചിന്തിക്കണമെന്നും ഗ്രീന്‍ സോണുകളില്‍ ജനങ്ങള്‍ക്ക് വരുമാനം ലഭിക്കാന്‍ ഉതകുംവിധം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button