മുംബൈ : കോവിഡ് രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പ്. മുംബൈയിലാണ് രോഗവ്യാപനമുണ്ടാകുകയെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപന സാധ്യതയുണ്ടെന്ന കേന്ദ്ര സംഘത്തിന്റെ സൂചനകളെത്തുടര്‍ന്ന് നഗരത്തില്‍ കൂടുതല്‍ ക്രമീകരണമൊരുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി തുടങ്ങി.. അതിവേഗം പല മടങ്ങായി രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ധാരാവിയും മുംബൈയുടെ ഇതരമേഖലകളും സന്ദര്‍ശിച്ച സംഘം ഐസലേഷന്‍ സംവിധാനങ്ങളുടെയും വെന്റിലേറ്ററുകളുടെയും വലിയ കുറവായിരിക്കും അടുത്ത പ്രധാന പ്രതിസന്ധിയെന്നു മുന്നറിയിപ്പു നല്‍കി.
ധാരാവി, വര്‍ളി, മഹാലക്ഷ്മി, മാട്ടുംഗ, സയണ്‍, പന്‍വേല്‍, അന്ധേരി െവസ്റ്റ്, ഗോവണ്ടി, മാന്‍ഖുര്‍ദ്, നാഗ്പാഡ, ബൈക്കുള എന്നീ മേഖലകളിലായിരിക്കും ഏറ്റവും കൂടുതല്‍ രോഗവ്യാപനത്തിനു സാധ്യതയെന്നാണ് കേന്ദ്ര-സംസ്ഥാന സംഘത്തിന്റെ വിലയിരുത്തല്‍
Post Your Comments