ന്യൂയോർക്ക്; ലോക്ക് ഡൗൺ വിനയായി; കുഴിച്ചെടുക്കുന്ന എണ്ണ സൂക്ഷിക്കാൻ ഇടമില്ലാതെ വഴിതേടി ഉൽപാദകർ നെട്ടോട്ടമോടുകയാണ്. ലോകമെങ്ങും ലോക്ക് ഡൗൺ നടപ്പിലാക്കുകയും രാജ്യാന്തരതലത്തിലെ എല്ലാ വാണിജ്യ വ്യാപാര ഇടപാടുകളും താൽക്കാലികമായി നിർത്തലാക്കുകയും ചെയ്തതോടെ കുഴിച്ചെടുത്ത എണ്ണ എങ്ങനെ സൂക്ഷിക്കണമെന്നറിയാതെ പരക്കം പായുകയാണ് ഉത്പാദകർ.
ലോക്ക് ഡൗണിനെ തുടർന്ന് ആകെയുള്ള വിൽപനയിൽ 30% ഇടിവു രേഖപ്പെടുത്തിയിട്ടുണ്ട്. ഉൽപാദനം നിർത്താൻ റഷ്യ, ഒപെക് തുടങ്ങി പ്രധാനപ്പെട്ട ഉൽപാദകർ തീരുമാനമെടുത്തിട്ടുണ്ട്. പക്ഷേ മേയ് വരെ ഇതു നടപ്പാക്കാനാകില്ല. ഇപ്പോൾ വിതരണം 10% കുറക്കാനാകുകയാണ് ചെയ്യാൻ കഴിയുക.
ലോകത്തിന് എത്രമാത്രം എണ്ണ സംഭരിച്ച് വക്കാനാകുമെന്ന് വ്യക്തമല്ല, ഏറ്റവും മൂന്നു കോടി ബാരൽ എണ്ണയെങ്കിലും സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനം അടുത്തിടെ എണ്ണ വ്യാപാരികൾ ബുക്ക് ചെയ്തു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
കരയിൽ സംഭരണം പരമാവധിയായതോടെ കടലിൽ ‘ഫ്ലോട്ടിങ് സ്റ്റോറേജ്’ രീതിയിൽ സൂക്ഷിക്കാനാണ് ടാങ്കർ വെസലുകളെല്ലാം ബുക്ക് ചെയ്തുകഴിഞ്ഞത്, ഇത്തരത്തിൽ 13 കോടി ബാരൽ ക്രൂഡ് ഓയിൽ ഈ രീതിയിൽ സൂക്ഷിച്ചിട്ടുണ്ട്.
എന്നാൽ കരയിൽ സംഭരിക്കുന്നതിനേക്കാൾ കൂടുതൽ ചെലവാണ് കടലിൽ പെട്രോളിയം ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതിന് അതിനാൽ അസാധരണ വഴികളാണ് ഉൽപാദകർ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് , വടക്കുകിഴക്കൻ യുഎസിൽ ഗുഡ്‌സ് ട്രെയിനുകളിലും ഉപയോഗിക്കാതെ കിടക്കുന്ന പൈപ്‌ലൈനുകളിലുമാണ് ക്രൂഡ് ഓയിൽ ശേഖരിക്കുന്നത്.
Post Your Comments