വയനാട്: പോലീസിന്റെ സഹായത്തോടെ അതിര്‍ത്തി കടന്ന് യാത്ര ചെയ്ത അധ്യാപികയ്‌ക്കെതിരെ കേസെടുക്കുമെന്ന് റിപ്പോർട്ട്. പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം. താമരശേരിയില്‍ നിന്നും അധ്യാപികയെ വയനാട് മുത്തങ്ങ അതിര്‍ത്തി കടത്തിയത് എക്സൈസായിരുന്നു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായ ഇവർക്ക് പാസ് അനുവദിച്ചത് ആറ്റിങ്ങല്‍ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയാണ്. പൊലീസിന് പാസ് അനുവദിക്കാന്‍ അധികാരമില്ലെന്ന് വയനാട് കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
അധ്യാപികയെ വയനാട്ടിലെ ചുരം, മുത്തങ്ങ അതിര്‍ത്തികള്‍ കടക്കാന്‍ സഹായിച്ച കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെയും വകുപ്പുതല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടു. നാര്‍ക്കോട്ടിക് ഡിവൈഎസ്പിക്കെതിരെയും കേസുണ്ടാകും.
Post Your Comments