മുംബൈ: പ്രശസ്ത മാധ്യമ പ്രവർത്തകനും റിപ്പബ്ലിക് ടിവിയുടെ മുഖ്യപത്രാധിപരും ആയ അർണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയിൽ വധശ്രമം.ഏപ്രിൽ 22, 23 തീയതികളിൽ രാത്രി 10 മണിക്ക് നടന്ന പതിവ് ചാനൽ ചർച്ചകൾക്ക് ശേഷം അർനബ് ഗോസ്വാമിയും ഭാര്യയും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്ത് മോട്ടോർ ബൈക്ക് ഓടിച്ച രണ്ട് പേർ കാറിനെ ആക്രമിച്ചു.ആക്രമണകാരികൾ അർണാബ് ഗോസ്വാമിയുടെ കാറിന് മുന്നിൽ ബൈക്ക് ഇടിച്ചു നിർത്തി.
ഇതോടെ ബൈക്കിനെ ഇടിക്കുമെന്ന ചിന്തയിൽ അർണാബ് കാർ നിർത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചാടിയിറങ്ങി ആക്രമിക്കുകയും ചെയ്തു. കാറിന്റെ ചില്ലുകൾ തകർക്കാൻ അവർ ശ്രമിക്കുകയും കാറിനു നേരെ ആക്രമണം ആരംഭിക്കുകയും ചെയ്തു. പിന്നീട് അക്രമികൾ കാറിന് മുകളിൽ കറുത്ത മഷി എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു.
#BREAKING | Arnab’s message after being physically attacked by Congress goons #SoniaGoonsAttackArnab https://t.co/RZHKU3fdmK pic.twitter.com/SdAvoerhIH
— Republic (@republic) April 22, 2020
മുംബൈയിലെ എൻഎം ജോഷി മാർഗ് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു സംഘം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി . രണ്ട് പ്രതികളെ പോലീസ് പിടികൂടിയതായി ആണ് സൂചന.കോൺഗ്രസ് പ്രവർത്തകരുടെ പങ്കാണ് ഇതിൽ എന്ന് അർണാബ് ആരോപിച്ചു.
പത്താം ക്ലാസുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയത് സിനിമാക്കഥ വിശ്വസിച്ച്
തനിക്കും കുടുംബത്തിനും നേരെയുള്ള ഏത് ആക്രമണത്തിനും സോണിയ ഗാന്ധിയെ വ്യക്തിപരമായി ഉത്തരവാദിയാക്കി പരാതി നൽകുമെന്ന് അർണാബ് പറഞ്ഞു. പരാതി നൽകാൻ ഞാൻ വ്യക്തിപരമായി എൻഎം ജോഷി പോലീസ് സ്റ്റേഷനിൽ പോകും, എന്റെ പരാതിയിൽ നടപടിയുണ്ടാകും ”ട്വിറ്ററിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അർനബ് പറഞ്ഞു.
Post Your Comments