കൊടുമണ്‍: കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ കൗമാരക്കാരന്റെ മൃതദേഹം കൂട്ടുകാര്‍ വെട്ടിനുറുക്കിയത് മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമാക്കഥ വിശ്വസിച്ച്. കോടാലികൊണ്ട് കഴുത്തിനു മുന്നിലും പിന്നിലും അറുത്തത് സിനിമാക്കഥ വിശ്വസിച്ചാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ചൊവ്വാഴ്‌ചയായിരുന്നു കൊലപാതകം. ഇന്നലെ ഫോറന്‍സിക് സംഘവും പോലീസും സംഭവസ്‌ഥലത്ത് പരിശോധന നടത്തി.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലി, പിച്ചാത്തി, എറിയാന്‍ ഉപയോഗിച്ച കല്ല്, കുടം, ഇവര്‍ വന്ന സൈക്കിള്‍ തുടങ്ങിയവ ഇവിടെനിന്നും തെളിവായി കണ്ടെത്തി.രണ്ടുപേര്‍ മണ്‍ചട്ടിയുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ദൂരെനിന്നും നാട്ടുകാരില്‍ ഒരാള്‍ കണ്ടതാണ് കേസില്‍ നിര്‍ണായകമായത്.സംശയം തോന്നിയ ഇയാള്‍ വിവരം കൂട്ടുകാരെ അറിയിക്കുകയും അവരെയുംകൂട്ടി വന്നു നോക്കുകയുമായിരുന്നു. ആളുകളെ കണ്ടപ്പോള്‍ പ്രതികള്‍ പരുങ്ങുന്നതു കണ്ട് ചോദ്യം ചെയ്‌തപ്പോഴാണ് മണ്ണ് മൂടിക്കിടക്കുന്നത് കണ്ടത്.
ഉടന്‍ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടി. വിവരം പോലീസിലും അറിയിച്ചു. പോലീസ് വന്നിട്ടും പ്രതികള്‍ക്ക് കൂസല്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് മണ്ണു മാറ്റി മൃതദേഹം പുറത്തെടുത്തത്. അങ്ങാടിക്കല്‍ തെക്കുള്ള സ്‌കൂളിനു സമീപത്തെ ആള്‍ താമസമില്ലാത്ത വീടിനോടു ചേര്‍ന്ന കാടുപിടിച്ചുകിടക്കുന്ന റബര്‍ത്തോട്ടത്തിലാണ് സംഭവം നടന്നത്. വീടിനു സമീപത്തു കിടന്ന കോടാലി ഉപയോഗിച്ചാണ് കൊല നടത്തിയത്.
അഖിലിനെ ആദ്യം പ്രതികള്‍ചേര്‍ന്ന് കല്ലെറിഞ്ഞു വീഴ്‌ത്തി. താഴെ വീണപ്പോള്‍ കോടാലി ഉപയോഗിച്ച് കഴുത്തിന വെട്ടുകയായിരുന്നു.പിന്നീട് നേരത്തെ അവിടെയുണ്ടായിരുന്ന ചെറിയ കുഴിയിലേക്കു മൃതദേഹം ഇട്ടു. അല്‍പം ദൂരെക്കിടന്ന മണ്ണ് ചട്ടിയില്‍ മണ്ണ് വാരിക്കൊണ്ടുവന്ന് മുകളിലിട്ടു. സ്‌കേറ്റിങ് ഷൂ എടുത്തുകൊണ്ടു പോയപ്പോള്‍ ഒരു ചക്രം ഇളകിപ്പോയതിനു പകരം മൊബൈല്‍ നല്‍കാമെന്ന വാക്ക് പാലിക്കാത്തതിലെ പ്രതികാരമാണ് കൊലയ്‌ക്ക് ഇടയാക്കിയതെന്ന് പറയുന്നു. പിന്നീട് ഫെയ്‌സ്‌ബുക്ക് വഴി കളിയാക്കലും നടന്നു. ഇതൊക്കെ െവെരാഗ്യത്തിന് ഇടയാക്കിയതായി പോലീസ് പറയുന്നു.
കൊല്ലണമെന്ന് ഉദ്ദേശം ഇല്ലായിരുന്നുവെന്നും കല്ലുകൊണ്ട് മര്‍ദിക്കാനാണ് വിചാരിച്ചതെന്നുമാണ് പ്രതികള്‍ പോലീസിനോടു പറഞ്ഞത്. ഒന്‍പതാം ക്ലാസ് വരെ പ്രതികളില്‍ ഒരാള്‍ ഇരയോടൊപ്പം കൈപ്പട്ടൂരിലെ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. പിന്നീടാണ് ഇവിടെനിന്നും അങ്ങാടിക്കലുള്ള സ്‌കൂളിലേക്കു മാറിയത്. സ്‌കൂളില്‍വച്ചാണ് രണ്ടാമത്തെ പ്രതിയുമായി ചങ്ങാത്തമാകുന്നത്. സ്‌കൂള്‍ മാറിയ ശേഷവും മൂവരും ഇടയ്‌ക്ക് കാണാറുണ്ടായിരുന്നു. െസെക്കിളിലായിരുന്നു ഇവരുടെ സഞ്ചാരം. ഇവരുടെ കൂട്ടുകെട്ട് വഷളാകുന്നതുകണ്ട് നാട്ടുകാരും അധ്യാപകരും രക്ഷിതാക്കളെ അറിയിച്ചിരുന്നതാണ്.
ഇമ്രാന്‍ഖാന് കൊവിഡ് പരിശോധന നടത്തി : കാണാനെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു
പലപ്പോഴും പ്രതികളായ കുട്ടികളെ അധ്യാപകര്‍ വിളിച്ച് താക്കീതും നല്‍കിയിരുന്നതാണ്. പ്രതികളായ കുട്ടികള്‍ സ്‌ഥിരമായി ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നുവോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട കുട്ടി. പിതാവ് സുധീഷ് പത്തനംതിട്ടയില്‍ ഹോട്ടല്‍ തൊഴിലാളിയാണ്.ഇയാളുടെ തുച്‌ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. മാതാവ് മിനി ഇടയ്‌ക്ക് വീടുകളില്‍ പപ്പടം വില്‍ക്കാന്‍ പോകും. പ്രതികളായ കുട്ടികളും സാധാരണ കുടുംബത്തില്‍നിന്നുള്ളവരാണ്.
കൊലപാതകത്തിന് ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയശേഷം െവെകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പ്രതികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെയും മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം പത്തനംതിട്ട ജൂവെനെല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ജൂവെനെല്‍ ഹോമിലേക്കു മാറ്റി.
Post Your Comments