ന്യൂഡല്‍ഹി: രണ്ടാം സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിച്ചേക്കുമെന്നു സൂചന. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ രണ്ടു ദിവസത്തെ സാമ്പത്തിക ഉപദേശക സമിതിയോഗം ഡല്‍ഹിയില്‍ ആരംഭിച്ചു . 15 -ാം ധനകാര്യ കമ്മീഷന്റെ ഈ ഉപദേശക സമിതി യോഗം നാളെ അവസാനിക്കും. തുടർന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ ഉച്ചക്ക് 12 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
രണ്ടാം ധനകാര്യ പാക്കേജുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ഇത് രണ്ടാം വട്ട കൂടിക്കാഴ്ചയാണ്. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 1.9 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ (അന്താരാഷ്ട്ര നാണയ നിധി) വിലയിരുത്തല്‍. വിപണികളും വ്യവസായ ശാലകളും അടഞ്ഞുകിടക്കുന്നതിനാല്‍ നികുതി വരുമാനത്തിലും വലിയ ഇടിവ് ഉണ്ടാകും.
കോവിഡ് 19 : യുഎഇയിൽ 518പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു : നാല് പേർ കൂടി മരിച്ചു
ഈ സാഹചര്യങ്ങള്‍ വിലയിരുത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും രണ്ടാം സാമ്പത്തിക പാക്കേജ്.പ്രതിദിനം 40,000 കോടി രൂപയുടേയെങ്കിലും നഷ്ടമുണ്ടാകുമെന്നാണ് വ്യവസായ സംഘടനകളുടെ കണക്കാക്കുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് സഹായം, നികുതി ഇളവ്, ബാങ്കുകള്‍ക്ക് കൂടുതല്‍ പണം ഇതൊക്കെയാണ് പരിഗണനയില്‍.
Post Your Comments