ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു താരമായി മാറിയിരിക്കുകയാണ് കോഹ്ലി. ബാറ്റിംഗില്‍ നിരവധി റെക്കോര്‍ുകള്‍ അദ്ദേഹം തര്‍ത്തെറിയുകയാണ്. ക്രിക്കറ്റ് കരിയറില്‍ വളരെ ഉന്നതിയിലെത്തിയിരിക്കുന്ന ഈ സമയത്ത് തന്റെ പഴയകാല അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്ലി ഇപ്പോള്‍. ഡല്‍ഹി ക്രിക്കറ്റ് ടീമില്‍ സെലക്ഷനു പോയി ഇടം കിട്ടാതെ മടങ്ങി പിറ്റേന്നു പുലര്‍ച്ചെ മൂന്നു മണി വരെ ഉറങ്ങാന്‍ പോലുമാകാതെ പൊട്ടിക്കരഞ്ഞുവെന്ന് കോഹ്ലി പറയുന്നു. ബോളിവുഡ് താരവും തന്റെ പ്രിയ പത്‌നിയുമായ അനുഷ്‌ക ശര്‍മയ്ക്കൊപ്പം ഒരു കൂട്ടം വിദ്യാര്‍ഥികളുമായി ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഓണ്‍ലൈനില്‍ സംവദിക്കുമ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
സംസ്ഥാന ടീമില്‍ ആദ്യമായി സെലക്ഷനു പോയസമയത്ത് ഞാന്‍ തഴയപ്പെട്ടിരുന്നു. അന്ന് രാത്രിയായിട്ടും എനിക്ക് സങ്കടമടക്കാനായില്ല. പുലര്‍ച്ചെ മൂന്നുമണിവരെ ഞാന്‍ പൊട്ടിക്കരഞ്ഞുവെന്നും അന്ന് മികച്ച പ്രകടനമാണ് സെലക്ഷന്‍ മത്സരത്തില്‍ ഞാന്‍ നടത്തിയത്. നല്ല സ്‌കോറും കണ്ടെത്തി. എല്ലാംകൊണ്ടും സെലക്ഷന്‍ കിട്ടുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. എന്നിട്ടും തഴയപ്പെട്ടത് എനിക്ക് സഹിക്കാനായില്ല. ഞാന്‍ രണ്ടു മണിക്കൂറോളം എന്തുകൊണ്ടാണ് എന്നെ ടീമില്‍ എടുക്കാതിരുന്നതെന്ന് കോച്ചിനോട് ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. എന്നാല്‍ അതിന്റെ കാരണം എനിക്കൊട്ടും മനസ്സിലായില്ല. പക്ഷേ, ചെയ്യുന്ന കാര്യത്തോട് ഇഷ്ടവും അതിനായി സ്വയം സമര്‍പ്പിക്കാനുള്ള ആര്‍ജവവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ആഗ്രഹിച്ചതു നേടുമെന്ന് കോഹ്ലി പറഞ്ഞു.
Post Your Comments