ആൾക്കൂട്ട ആക്രമണങ്ങൾക്ക് എതിരെ പ്രധാന മന്ത്രിക്ക് കത്തെഴുതിയ അടൂർ, മഹാരാഷ്ട്രയിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം തല്ലി കൊന്നപ്പോൾ എന്താണ് മിണ്ടാത്തതെന്ന ചോദ്യവുമായി ടിപി സെൻകുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിങ്ങൾ ഉൾപ്പെടെ ഉള്ള കപട മനുഷ്യസ്നേഹികളും നാടിനോട് കൂറില്ലാത്ത സാംസ്‌കാരിക “നായ”കരും ബഹുഭൂരിപക്ഷം വരുന്ന ” കൂലി എഴുത്തു മാധ്യമങ്ങളും ” ആണ് ഈ നാടിന്റെ ശാപമെന്നും സെൻകുമാർ കൂട്ടിച്ചേർക്കുന്നു.
Read also: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളിക്ക് വധഭീഷണി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ആൾക്കൂട്ട ആക്രമണങ്ങൾക്ക് എതിരെ പ്രധാന മന്ത്രിക്ക് കത്തെഴുതിയ അടൂർ , മഹാരാഷ്ട്രയിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം തല്ലി കൊന്നപ്പോൾ എന്താണ് ഒരക്ഷരം അതേ പറ്റി മിണ്ടാത്തത് ?? എന്തേ ഇപ്പോൾ അസഹിഷ്ണുത ഇല്ലേ ?
നിങ്ങൾ ഉൾപ്പെടെ ഉള്ള കപട മനുഷ്യസ്നേഹികളും നാടിനോട് കൂറില്ലാത്ത സാംസ്‌കാരിക “നായ”കരും ബഹുഭൂരിപക്ഷം വരുന്ന ” കൂലി എഴുത്തു മാധ്യമങ്ങളും ” ആണ് ഈ നാടിന്റെ ശാപം.
നിങ്ങളുടെ ഈ “സെലെക്റ്റീവ് ഇരവാദത്തിന്റെ” ദുരുദ്ദേശങ്ങൾ ജനങ്ങൾക്ക് മനസ്സിലായി.
അല്ലയോ സാംസ്കാരിക നായകാ …മഹാരാഷ്ട്ര ഭരണം നിയന്ത്രിക്കുന്ന ഉദ്ധവ് താക്കറെയ്ക്കും സോണിയയ്ക്കും ഒരു കത്തെഴുതുക…അതല്ലേ ഹീറോയിസം ??
Post Your Comments