കൊല്‍ക്കത്ത: ഐപിഎല്‍ ഒഴിച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സമീപകാലത്തൊന്നും ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കില്ലെന്നും ക്രിക്കറ്റല്ല ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമമെന്നും ഗാംഗുലി വ്യക്തമാക്കി. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിന് മുന്നോടിയായി ഐപിഎല്‍ നടത്തിയേക്കുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജര്‍മനിയില്‍ ഫുട്ബോള്‍ ലീഗ് ഒഴിച്ചിട്ട സ്റ്റേഡിയങ്ങളില്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ജര്‍മനിയിലെയും ഇന്ത്യയിലെയും സാമൂഹിക അന്തരീക്ഷം വ്യത്യസ്തമാണെന്നും ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല ഒരു കായിക മത്സരവുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments