Latest NewsNewsIndia

റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം : ജിയോയില്‍ 9.9 ശതമാനം ഓഹരി സ്വന്തമാക്കി സമൂഹമാധ്യമ കമ്പനിയായ ഫെയ്സ്ബുക്ക് … ഇനി മൊബൈല്‍ ലോകം മാറി മറിയും : വിദാംശങ്ങള്‍ പുറത്തുവിട്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ന്യൂഡല്‍ഹി : റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം, ജിയോയില്‍ 9.9 ശതമാനം ഓഹരി സ്വന്തമാക്കി സമൂഹമാധ്യമ കമ്പനിയായ ഫെയ്‌സ്ബുക്ക് . ഇനി മൊബൈല്‍ ലോകം മാറി മറിയും  43,574 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ജിയോയിലെ ഏറ്റവും വലിയ മൈനോരിറ്റി ഓഹരി ഉടമയായി ഫെയ്‌സ്ബുക്ക് മാറി. കരാര്‍ പ്രകാരം ജിയോയ്ക്ക് മൂല്യം 4.62 ലക്ഷം കോടിയായി.

Read Also : കോവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗവുമായി കേന്ദ്രസര്‍ക്കാര്‍ : രാജ്യമൊട്ടാകെ ടെലി സര്‍വേ : മൊബൈലുകളിലേക്ക് കോള്‍ എത്തുക ഈ നമ്പറില്‍ നിന്ന്

ചെറുകിട ബിസിനസുകളുമായി ബന്ധപ്പെടാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായി റിലയന്‍സിന്റെ ഇ-കൊമേഴ്സ് സംരംഭമായ ജിയോമാര്‍ട്ടുമായി സഹകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു. ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയവയുമായി മത്സരിക്കാന്‍ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ലഭ്യമാക്കുന്നതിനുള്ള അനുമതി നേടിയ സമയത്താണ് കരാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായ വാട്സാപിന് 400 ദശലക്ഷം ഉപയോക്താക്കളുണ്ട്.

ലോകത്തെ ഒരു ടെക്‌നോളജി കമ്പനി മൈനോരിറ്റി സ്റ്റോക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ജിയോയുടെ സ്വാധീനം പുതിയ സംരഭങ്ങള്‍ക്ക് കരുത്തുപകരുമെന്നും, ജിയോയുമായി ചേര്‍ന്ന് കൂടുതല്‍ ജനങ്ങളെ ബന്ധിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button