Latest NewsIndiaNews

കോവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗവുമായി കേന്ദ്രസര്‍ക്കാര്‍ : രാജ്യമൊട്ടാകെ ടെലി സര്‍വേ : മൊബൈലുകളിലേക്ക് കോള്‍ എത്തുക ഈ നമ്പറില്‍ നിന്ന്

മുംബൈ : കോവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗവുമായി കേന്ദ്രസര്‍ക്കാര്‍ . രാജ്യമൊട്ടാകെ ടെലി സര്‍വേ നടത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം .പൗരന്മാരുടെ മൊബൈലുകളിലേക്ക് വിളിച്ചാണ് സര്‍വേ. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് സര്‍വേ നടപ്പാക്കുന്നത്. 1921 എന്ന നമ്പറില്‍ നിന്നായിരിക്കും കോവിഡ് വിശേഷങ്ങള്‍ തിരക്കി കോള്‍ എത്തുക.

Read Also : മഹാരാഷ്ട്രയില്‍ വ്യാപിച്ചിരിക്കുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ വൈറസ് : മരിച്ചു വീഴുന്നത് യുവാക്കള്‍ : സ്ഥിരീകരണവുമായി സംസ്ഥാന സര്‍ക്കാര്‍

അതേസമയം, രണ്ടുദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. ടെസ്റ്റിന്റെ കാര്യക്ഷമതയെ കുറിച്ച് പരാതികള്‍ ഉയര്‍ന്നതോടെയാണ് ഐസിഎംആറിന്റെ നിര്‍ദ്ദേശം വന്നത്. കിറ്റുകള്‍ ഐസിഎംആര്‍ വിദഗ്ദ്ധര്‍ വിശദമായി പരിശോധിക്കും. അതിന് ശേഷമാകും പരിശോധനകള്‍ തുടരണമോയെന്ന് തീരുമാനിക്കുക. കോവിഡ 19 വൈറസ് വ്യാപന സാധ്യത തിരിച്ചറിയുന്നതിനാണ് റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button