ടൊറന്റോ: കാനഡ വെടിവെയ്പ്പിൽ മരണ സംഖ്യ 22 ആയി. 51കാരനായ അക്രമി ശനിയാഴ്ചയാണ് വെടിവെയ്പ്പ് നടത്തിയത്. വടക്കന്‍ കാനഡയിലൈ നോവാസ്കോട്ടിയ പോര്ട്പിക് നഗരത്തിലായിരുന്നു ആക്രമണം നടന്നത്. പോലീസ് കാറിനോടു സാദൃശ്യമുള്ള കാറില്‍ സഞ്ചരിച്ചാണ് അക്രമി വെടിയുതിര്‍ത്തത്.
12 മണിക്കൂറിനിടെയാണ് നോവാസ്കോട്ടിയ പ്രവിശ്യയുടെ പല ഭാഗങ്ങളിലായി ഗബ്രിയേല്‍ വൊര്‍റ്റ്മാന്‍ ആക്രമണം നടത്തിയത്. വെടിവെപ്പ് നടന്ന 16 ഇടങ്ങളില്‍ പൊലീസ് പരിശോധന നടത്തിയതിനു പിന്നാലെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പോലീസിന്റെ തിരച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ മരണസംഖ്യ കൂടിയേക്കാമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. അക്രമിയും മരിച്ചതായി പോലീസ് അറിയിച്ചിരുന്നു. സംഭവത്തിന് തീവ്രവാദ ബന്ധമില്ല.
Post Your Comments