ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ വാക്സിന്‍, ഇന്ത്യയില്‍ ട്രയല്‍ ആരംഭിച്ചു . ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. രാജ്യത്ത് കോവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നത് 5 സംഘങ്ങളാണ്, മനുഷ്യരില്‍ പ്രായോഗിക പരീക്ഷണത്തിനുള്ള ഘട്ടത്തിലേക്കു കടന്നതായി ഐസിഎംആര്‍ ഹെഡ് സയന്റിസ്റ്റ് രമണ്‍ ആര്‍. ഗംഗാഖേദ്ക്കര്‍ അറിയിച്ചു.
read also : പരിശോധനാഫലം കൃത്യമല്ല, ചൈനയില്‍നിന്ന് എത്തിച്ച കിറ്റുകള്‍ ഉപയോഗശൂന്യം: റാപ്പിഡ് ടെസ്‌റ്റ് നിര്‍ത്തി
അതേസമയം, കോവിഡ് ഹോട്‌സ്‌പോട്ടുകളില്‍ പരിശോധന ഊര്‍ജിതമാക്കാന്‍ നല്‍കിയ ദ്രുതപരിശോധനാ കിറ്റിന്റെ (റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്) ഉപയോഗം 2 ദിവസത്തേക്കു നിര്‍ത്തി. പരിശോധനാഫലത്തില്‍ കൃത്യതയില്ലെന്നു രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) അടിയന്തര നടപടി. അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.
കൊറോണ വൈറസ് ഉണ്ടോ എന്നറിയാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് (സ്രവ പരിശോധന) ആണു നടത്തേണ്ടത്. എന്നാല്‍, ശരീരത്തില്‍ ഏതെങ്കിലും വൈറസ് സാന്നിധ്യമുണ്ടോ എന്നറിയാനാണ് ദ്രുതപരിശോധന. ആര്‍ടിപിസിആര്‍ പരിശോധനാ ഫലത്തിനു മണിക്കൂറുകള്‍ എടുക്കുമ്പോള്‍ ഇതിന് 15 മിനിറ്റ് മതി. ഏതെങ്കിലും വൈറസ് ഉണ്ടെന്നു കാണുന്നവരില്‍ മാത്രം പിന്നീട് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും
Post Your Comments