ന്യൂഡല്‍ഹി: ചൈനയില്‍നിന്ന് എത്തിച്ച കോവിഡ് പരിശോധനാ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളില്‍ ഏറെയും ഉപയോഗശൂന്യമെന്നു റിപ്പോര്‍ട്ട്. പരിശോധനാഫലം കൃത്യമല്ലാത്തതിനാല്‍ റാപ്പിഡ് ടെസ്‌റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നതു രണ്ടുദിവസത്തേക്കു നിര്‍ത്തിവയ്‌ക്കാന്‍ സംസ്‌ഥാനങ്ങളോട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) നിര്‍ദേശിച്ചു.
പരിശോധനാഫലങ്ങള്‍ തമ്മില്‍ കൃത്യത കുറവായതിനാല്‍ റാപ്പിഡ് ടെസ്‌റ്റ് തല്‍ക്കാലം നിര്‍ത്തിവയ്‌ക്കുന്നതായി രാജസ്‌ഥാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ പശ്‌ചാത്തലത്തിലാണു പരിശോധന നിര്‍ത്തിവയ്‌ക്കാന്‍ ഐ.സി.എം.ആര്‍. തീരുമാനിച്ചത്. കിറ്റുകള്‍ പരിശോധിച്ച് വിലയിരുത്തി, രണ്ടുദിവസത്തിനകം മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് ഐ.സി.എം.ആര്‍. വക്‌താവ് രമണ്‍ ആര്‍. ഗംഗാഖേദ്‌കര്‍ വ്യക്‌തമാക്കി.
കൊവിഡ് നിരീക്ഷണത്തിന് എത്തിയ കേന്ദ്രസംഘത്തെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ മമത
അഞ്ചുലക്ഷം റാപ്പിഡ് ടെസ്‌റ്റ് കിറ്റുകളാണു കേന്ദ്രസര്‍ക്കാര്‍ സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്‌തത്. ചൈന നല്‍കിയ കിറ്റുകളും മുഖാവരണങ്ങളും നിലവാരമില്ലാത്തതിനാല്‍ പല രാജ്യങ്ങളും മടക്കിയയച്ചിരുന്നു. ഇന്ത്യക്കു ലഭിച്ച റാപ്പിഡ് ടെസ്‌റ്റ് കിറ്റുകളാണ് ഉപയോഗശൂന്യമെന്നു കണ്ടെത്തിയത്.
Post Your Comments