ജനീവ: അമേരിക്കയെ തള്ളി ലോകാരോഗ്യ സംഘടന. കോവിഡ് തടയുന്നതില്‍ ലോകാരോഗ്യസംഘടന പരാജയമാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിന് മറുപടിയുമായാണ് ലോകാരോഗ്യ സംഘടന രംഗത്തുവന്നത്. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോമാണ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയത്. അമേരിക്ക ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിയ അദ്ദേഹം കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയില്‍ നിന്നും മറച്ചുവച്ചിട്ടില്ലെന്നും വ്യക്തമാക്കി. വൈറസ് റിപ്പോര്‍ട്ട് ചെയ്ത് ആദ്യ ദിവസം മുതല്‍ ലോകാരോഗ്യ സംഘടന അമേരിക്കയ്ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also : അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം, മരണസംഖ്യ 42,000 പിന്നിട്ടു
‘ഈ വൈറസ് അപകടകാരിയാണെന്നും എല്ലാവരും അതിനെതിരെ പോരാടണമെന്നും ആദ്യ ദിവസം മുതല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയ്ക്ക് രഹസ്യങ്ങളില്ല. ആരെയും പ്രത്യേകമായി സഹായിക്കുന്നുമില്ല-അദ്ദേഹം പറഞ്ഞു.
വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായെന്നും നടപടികള്‍ ഫലപ്രദമായിരുന്നില്ലെന്നും മുന്നറിയിപ്പ് നല്‍കിയില്ലെന്നും ട്രംപ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
Post Your Comments