Latest NewsNewsInternational

കോവിഡ്-19 വൈറസ് ഉത്ഭവം : യു.എസ് വീണ്ടും ചൈനയ്‌ക്കെതിരെ : യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് ലോകരാഷ്ട്രങ്ങള്‍ അറിയണമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: കോവിഡ്-19 വൈറസ് ഉത്ഭവം, യു.എസ് വീണ്ടും ചൈനയ്ക്കെതിരെ . യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് ലോകരാഷ്ട്രങ്ങള്‍ അറിയണമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇതിനായി ചൈനയില്‍ കൊറോണവൈറസ് ഉത്ഭവിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. ചൈനയുമായി ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചു. അവിടെ പോകുന്നതിനെക്കുറിച്ചും സംസാരിച്ചു. എന്താണ് അവിടെ നടക്കുന്നത് എന്നറിയണം. അവര്‍ ഞങ്ങളെ ക്ഷണിച്ചിട്ടൊന്നുമില്ലെന്നും ട്രംപ് പറഞ്ഞു.

Read Also : മറ്റ് ലോകരാഷ്ട്രങ്ങളില്‍ മരണം വിതച്ച് കോവിഡ് മുന്നേറുമ്പോള്‍ ചൈന സാധാരണ ജീവിതത്തിലേയ്ക്ക് : വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു

കഴിഞ്ഞ ദിവസവും ട്രംപ് ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം ചൈന അറിഞ്ഞുകൊണ്ട് സംഭവിച്ചതാണെങ്കില്‍ തിരിച്ചടി നേരിടുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ട്രംപ് ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് പുറത്തെത്തിയതെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വാദത്തെ ചൈന തള്ളിയിരുന്നു. ചൈന പുറത്തുവിട്ട മരണക്കണക്കുകളിലും ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button