ഉത്തര കൊറിയയുടെ എകാധിപതിയായ കിം ജോംഗ് ഉന്നിന് ഹൃദയ സംബന്ധമായ ശസ്ത്രക്രിയയെ തുട൪ന്ന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന വാർത്തകളിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കിം ജോങ് ഉ൯ ജി വടി ആയെന്നോ,, ചുവരിൽ പടം ആയെന്നോ ഒക്കെ ഒരു കരക്കമ്പി ഉണ്ടേ. ആരും അത് വിശ്വസിക്കരുത് ട്ടോ.. അങ്ങേര് നല്ല ചക്കചുള പോലെ ഇപ്പോഴും ഓടി നടക്കുന്നുണ്ട് എന്ന് വാ൪ത്ത. തീരെ മയമില്ലാത്ത ഒരു മനുഷ്യനാണ് ഈ കിം ജി. അധികാരം കിട്ടുവാനായ് അടുത്ത ബന്ധുക്കളെ കൊന്നു എന്നോ, കൊറോണാ ബാധിച്ചവരെ വെടി വെച്ചു കൊന്നു എന്നോ, ദിവസവും ആറ്റം ബോംബ് ഉണ്ടാക്കി കളിപ്പാട്ടമായ് കളിക്കുന്നു എന്നൊക്കെയാണ് വിമ൪ശക൪ ഇങ്ങേരെ കുറിച്ച് പറയുന്നത്. മരിക്കാത്ത തന്നെ കുറിച്ച് കളവായ് വാ൪ത്ത കൊടുത്ത മലയാള ചാനലുകാ൪ ജാഗ്രതൈ എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കിം ജോങ് ഉ൯ ജി വടി ആയെന്നോ,, ചുവരിൽ പടം ആയെന്നോ ഒക്കെ ഒരു കരക്കമ്പി ഉണ്ടേ. ആരും അത് വിശ്വസിക്കരുത് ട്ടോ.. അങ്ങേര് നല്ല ചക്കചുള പോലെ ഇപ്പോഴും ഓടി നടക്കുന്നുണ്ട് എന്ന് വാ൪ത്ത.
ഉത്തര കൊറിയയുടെ എകാധിപതിയായ Kim Jong Un ജി ഹൃദയ സംബന്ധമായ ശസ്ത്രക്രിയയെ തുട൪ന്ന് മസ്തിഷ്ക മരണം സംഭവിച്ചു എന്നു പറഞ്ഞ് ഇന്നു രാവിലെ മുതല് മലയാളത്തിലെ പല ചാനലുകാരും “Breaking news ” ആയ് വാ൪ത്ത ഇട്ട് റേറ്റിംങ് കൂട്ടി കൂട്ടി രസിച്ച് വരുകയായിരുന്നല്ലോ. അപ്പോഴാണ് മലയാള മാധ്യമങ്ങളെ ഞെട്ടിച്ച് കിം ജി ഇപ്പോഴും ജീവനോടെ ഇരിക്കുന്നു എന്ന വാ൪ത്ത അദ്ദേഹത്തിന്ടെ ഫേസ് ബുക്കില് വലുതായിട്ട് വരുന്നത് . മലയാള മാധ്യമങ്ങള് ഇനി എന്തു ചെയ്യും ?
(വാല് കഷ്ണം… തീരെ മയമില്ലാത്ത ഒരു മനുഷ്യനാണ് ഈ കിം ജി. അധികാരം കിട്ടുവാനായ് അടുത്ത ബന്ധുക്കളെ കൊന്നു എന്നോ, കൊറോണാ ബാധിച്ചവരെ വെടി വെച്ചു കൊന്നു എന്നോ, ദിവസവും ആറ്റം ബോംബ് ഉണ്ടാക്കി കളിപ്പാട്ടമായ് കളിക്കുന്നു എന്നൊക്കെയാണ് വിമ൪ശക൪ ഇങ്ങേരെ കുറിച്ച് പറയുന്നത്. സാക്ഷാല് അമേരിക്കയെ വരെ ദിവസം 3 നേരം തെറി വിളിച്ച് രസിക്കാറുണ്ട്.
മരിക്കാത്ത തന്നെ കുറിച്ച് കളവായ് വാ൪ത്ത കൊടുത്ത മലയാള ചാനലുകാ൪ ജാഗ്രതൈ.. ഉഗ്ര൯ മുട്ട൯ പ്രതികാരം പ്രതീക്ഷിക്കാം..കിം ജി യോടാ കളി )
Post Your Comments