ജനീവ: കൊറോണ വൈറസ് പുറത്തുവന്നത് ലാബില്‍ നിന്നുമാണെന്ന വാദം വാസ്തവിരുദ്ധമാണെന്ന് ലോകാരോഗ്യ സംഘടന. സംഘടനാ വക്താവായ ഫദേല ചൈബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറസിനെ ലാബില്‍ വച്ചാണ് സൃഷ്ടിച്ചതെന്ന വാദങ്ങൾക്ക് അടിസ്ഥാനമാകുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൊറോണ വൈറസ് വ്യാപിച്ചത് മൃഗങ്ങളില്നിന്നാണെന്നും ഈ വൈറസ് ലാബില്‍ സൃഷ്ടിച്ചതോ അതിന് മനപ്പൂര്‍വം ആരെങ്കിലും രൂപം നല്‍കിയതോ അല്ലെന്നും ചൈബ് പറയുകയുണ്ടായി. അതേസമയം ചൈനയിലെ വുഹാനിലെ ലാബില്‍വച്ച് സൃഷ്ടിച്ചെടുത്ത കൊറോണ വൈറസാണ് ലോകമെങ്ങും മഹാമാരിക്കിടയാക്കിയതെന്നും ഇത് തെളിഞ്ഞാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
Post Your Comments