Latest NewsKeralaNews

ലോ​ക്ക് ഡൗൺ നി​യ​മ​ങ്ങ​ള്‍ കാറ്റിൽപ്പറത്തി പ​ള്ളി​യിൽ ​നി​സ്ക്കാ​ര​ത്തിനെത്തി; ഉ​സ്താ​ദ് അ​ട​ക്ക​മു​ള്ള​വർ പൊലീസ് പിടിയിൽ

ക​ണ്ണൂ​ര്‍: ലോ​ക്ക് ഡൗൺ നി​യ​മ​ങ്ങ​ള്‍ കാറ്റിൽപ്പറത്തി പ​ള്ളി​യിൽ ​നി​സ്ക്കാ​ര​ത്തിനെത്തിയവർ പൊലീസ് പിടിയിൽ. നാ​ല് പേ​രെയാണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ക​ണ്ണൂ​ര്‍ ന്യൂ​മാ​ഹി​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് സം​ഭ​വം. ഉ​സ്താ​ദ് അ​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം ക​ണ്ണൂ​രി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നിയന്ത്രണങ്ങൾ ക​ര്‍​ശ​ന​മാ​ക്കി. ജി​ല്ല​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ ന​ട​പ്പാ​ക്കി. ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളും ഇ​ന്ന് മു​ത​ല്‍ അ​ട​യ്ക്കും. ക​ണ്ണൂ​രി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും ക‍​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​കും.

ALSO READ: കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ ആൾക്ക് വൻ സ്വീ​ക​ര​ണം ഒരുക്കി; നിരവധി പേർക്കെതിരെ പൊലീസ് കേസ്

അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഉ​ത്ത​ര ​മേഖ​ലാ ഐ​ജി അ​ശോ​ക് യാ​ദ​വ് അ​റി​യി​ച്ചു. ഇ​ത്ത​ര​ക്കാ​രു​ടെ വ​ണ്ടി​ക​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും അദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button