Latest NewsIndiaNews

കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ ആൾക്ക് വൻ സ്വീ​ക​ര​ണം ഒരുക്കി; നിരവധി പേർക്കെതിരെ പൊലീസ് കേസ്

നാ​ഗ​പ​ട്ട​ണം: കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ ആൾക്ക് വൻ സ്വീ​ക​ര​ണം ഒരുക്കിയ സംഭവത്തിൽ 15 പേ​ര്‍​ക്കെ​തി​രെ കേ​സ്. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​ത്തി​യ ത​മി​ഴ്‌​നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണം സി​ര്‍​കാ​ഴി സ്വ​ദേ​ശി​യാ​യ 50കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ര്‍​ന്ന് തി​രു​വ​രൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​യാ​ള്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ട് ആ​ഴ്ച​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി എ​ത്തി​യ ഇ​യാ​ള്‍​ക്ക് സു​ഹൃ​ത്തു​ക്ക​ള്‍ വ​ലി​യ സ്വീ​ക​ര​ണം ഒ​രു​ക്കി​യിരുന്നു.

ALSO READ: ആള്‍ക്കൂട്ടം ഹിന്ദു സന്യാസികളെ ആക്രമിച്ച് കൊന്ന സംഭവത്തില്‍ പ്രദേശത്തെ എന്‍സിപി-സിപിഎം നേതാക്കള്‍ക്ക് പങ്ക്? പ്രദേശവാസികളുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

വൻ സ്വീകരണത്തിന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍​ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് രോ​ഗം ബാ​ധി​ച്ച​യാ​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ളാ​യ 14 പേ​ര്‍​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്ട്ര​ര്‍ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button