ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ എച്ച്‌ഐവിക്ക് എതിരെയുള്ള മരുന്ന് പലയിടങ്ങളിലും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ പുറത്തുവന്ന പഠനറിപ്പോർട്ടിൽ ഈ മരുന്നുകള്‍ കോവിഡിനെതിരെ ഫലപ്രദമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗാങ്ഷു മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ലിങ്ഗ്വാ ലീ, ഷിയോങ് ഡെങ്, ഫുഷുന്‍ ഴാങ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ലോപിനാവിര്‍-റിട്ടോനാവിര്‍ എന്നീ മരുന്നുകളുടെ സംയുക്തവും ആര്‍ബിഡോള്‍ എന്ന മരുന്നുമാണ് ഉപയോഗിച്ചിരുന്നത്. കോവിഡ് 19 ബാധിച്ച 86 രോഗികളിലാണ് മരുന്നിന്റെ പരീക്ഷണം നടത്തിയത്. 34 പേര്‍ക്ക് ലോപിനാവിര്‍-റിട്ടോനാവിര്‍ മരുന്നുകളുടെ സംയുക്തവും 35 പേര്‍ക്ക് ആര്‍ബിഡോളും നല്‍കി. 17 പേര്‍ക്ക് മരുന്നുകളൊന്നും നല്‍കിയില്ല. മൂന്നു വിഭാഗത്തില്‍പ്പെട്ട രോഗികളിലും ഏഴാം ദിവസവും 14-ാം ദിവസവും ഒരേ ആരോഗ്യസ്ഥിതിയാണ് കണ്ടെത്തിയത്. ഉപയോഗിച്ച മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments