ഇസ്ലാമാബാദ്: കാലുകള്‍ പൊതിഞ്ഞ് കൊറോണയെ അകറ്റാമെന്ന ‘കണ്ടെത്തലുമായി’ രംഗത്തു വന്ന പാക് വനിതാ മന്ത്രിയെ ട്രോൾ മഴയിൽ നനച്ച് പാക് ജനത. പാക് മന്ത്രിയായ ഡോ. ഫിര്‍ദൗസ് ആഷിഖ് ആണ് പുതിയ കണ്ടെത്തലുമായി രംഗത്തു വന്നത്.
കൊവിഡ് 19 ബാധിക്കാതിരിക്കാന്‍ സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, മാസ്കുകള്‍ ഉപയോഗിക്കുക. തുടങ്ങിയ കാര്യങ്ങള്‍ പാലിക്കണമെന്നാണ് ലോകമെമ്ബാടും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ALSO READ: കോവിഡ് മഹാമാരിയിൽ മരണ സംഖ്യ 1,70,000 പിന്നിട്ടു; ഭീതിയോടെ ലോകം
കൊറോണ വൈറസുകള്‍ നിലത്ത് കൂടി വരുമെന്നും അത് തടയാന്‍ കാലുകള്‍ സംരക്ഷിക്കണമെന്നും ഇത് ആരോഗ്യശാസ്ത്രത്തിന്റെ ഭാഗമാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. മാധ്യമപ്രവര്‍ത്തകയായ നൈല ഇനായത്ത് മന്ത്രിയുടെ പരാമര്‍ശം അടങ്ങിയ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചതോടെ വീഡിയോ പ്രചരിച്ചു.
മന്ത്രിയുടെ പരാമര്‍ശനത്തിനെതിരെ വിമര്‍ശനവും പരിഹാസവുമായി നിരവധി പേരാണ് ട്വീറ്റുകള്‍ ചെയ്യുന്നത്.
Post Your Comments