ന്യൂഡല്‍ഹി: ലോക്ക് ഡൗൺ ഇളവുകളില്‍ തിരുത്ത് വരുത്തിയ കേരളത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക് ഡൗൺ ഇളവുകളിൽ തിരുത്തു വരുത്തുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. ബാർബർ ഷോപ്പ് പ്രവർത്തനം, റസ്റ്റോറൻ്റിൽ ഇരുന്ന് ഭക്ഷണം കഴിയ്ക്കൽ എന്നിവ പിൻവലിക്കുമെന്നാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. സാമൂഹിക അകലം എത്രത്തോളം പാലിക്കുന്നോ, അത്രത്തോളം സുരക്ഷിതരാവുകയാണ് ജനങ്ങൾ. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ഒരു സമൂഹത്തെ ഒന്നാകെ അപകടത്തിൽ പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ലോക്കഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി വി. മുരളീധരൻ രംഗത്തെത്തിയിരുന്നു. ലോക്ക് ഡൗണ്‍ ഇളവ് നല്കിയ കേരളത്തിന്റെ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Read also: കേരളത്തിന്റെ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്ന് വി.മുരളീധരന്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ലോക് ഡൗൺ ഇളവുകളിൽ തിരുത്തു വരുത്തുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. ബാർബർ ഷോപ്പ് പ്രവർത്തനം, റസ്റ്റോറൻ്റിൽ ഇരുന്ന് ഭക്ഷണം കഴിയ്ക്കൽ എന്നിവ പിൻവലിക്കുമെന്നാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. സാമൂഹിക അകലം എത്രത്തോളം പാലിക്കുന്നോ, അത്രത്തോളം സുരക്ഷിതരാവുകയാണ് ജനങ്ങൾ. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ഒരു സമൂഹത്തെ ഒന്നാകെ അപകടത്തിൽ പെടുത്തുമെന്നോർക്കുക. അവസരോചിത ഇടപെടലുകളാണ് സർക്കാരുകൾ നടത്തേണ്ടത്. തെറ്റു തിരുത്താൻ തയ്യാറായതിൽ സന്തോഷം
Post Your Comments