വാഷിംഗ്ടണ്‍ : ഒരുകാലത്ത് മനുഷ്യരാശിയെ തുടച്ചുനീക്കിയ വസൂരിയുടെ വൈറസ് അമേരിക്ക-റഷ്യന്‍ ലാബുകളില്‍ സജീവം. അവ ജൈവായുധമായി തിരിച്ചുവരുമെന്ന് മുന്നറിയിപ്പ് . വാക്സിന്‍ പരീക്ഷണങ്ങള്‍ക്കായി ലാബുകളില്‍ ‘രോഗങ്ങള്‍’ വളര്‍ത്തുന്നത് മനുഷ്യരാശിക്കു വലിയ ഭീഷണി സൃഷ്ടിക്കുമെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പ്രമുഖ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു ഭയാനക രോഗങ്ങളെ പൂര്‍ണമായി ഉന്മൂലനം ചെയ്ത ശേഷം ഭാവി പഠനങ്ങള്‍ക്കായി രോഗാണുക്കളെ സൂക്ഷിച്ചു വയ്ക്കുന്നതിനെ ചൊല്ലി ശാസ്ത്രലോകത്ത് ഏക്കാലവും ഭിന്നാഭിപ്രായമാണു നിലനില്‍ക്കുന്നത്.
മനുഷ്യരാശിക്കു നേരിടേണ്ടി വന്ന ഏറ്റവും മാരക രോഗങ്ങളിലൊന്ന് എന്നു ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ച വസൂരി 1980കളില്‍ വാക്സിനേഷനിലൂടെ പൂര്‍ണമായും തുടച്ചു നീക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും മടങ്ങി വന്നേക്കാമെന്ന ഭീതിയുണ്ട് ഗവേഷകര്‍ക്ക്. അമേരിക്കയിലെയും റഷ്യയിലെയും ലാബുകളില്‍ രോഗത്തിനു കാരണമാകുന്ന വരിയോള വൈറസിന്റെ രണ്ട് സാംപിളുകള്‍ ഇപ്പോഴും സജീവമായുണ്ട്. ജൈവായുധമായി ഇവ മടങ്ങിയെത്തിയേക്കാമെന്ന ആശങ്കയുമുണ്ട്. അതിനാല്‍ത്തന്നെ വസൂരിക്കെതിരെയുള്ള മരുന്നുകളെപ്പറ്റി ഇപ്പോഴും പരീക്ഷണം തുടരുകയാണ്
റഷ്യന്‍ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ റിസര്‍ച് ഓണ്‍ വൈറോളജി ആന്‍ഡ് ബയോടെക്നോജിയിലും അറ്റ്ലാന്റയിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലുമാണ് വൈറസ് സാംപിളുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഗവേഷണത്തിന്റെ ഭാഗമായുള്ള ഉപയോഗത്തിനാണ് രാജ്യാന്തരതലത്തില്‍ അംഗീകരിച്ച് യുഎസ്, റഷ്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളില്‍ വസൂരി വൈറസിനെ സൂക്ഷിച്ചത്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും പക്ഷേ വൈകാതെ തന്നെ പക്കലുള്ള അണുക്കളെ നശിപ്പിക്കുകയോ കൈമാറുകയോ ചെയ്തു. യുഎസിലും റഷ്യയിലും ഇവയിപ്പോഴും സജീവമാണു താനും. ജൈവായുധമായി ഇത് ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് ഈ രണ്ട് ബോട്ടിലുകളും നശിപ്പിച്ചു കളയണമെന്നാണ് ഒരുവിഭാഗം ഗവേഷകര്‍ ആവശ്യപ്പെടുന്നത്. വസൂരിക്കെതിരെ കണ്ടെത്തിയ ആദ്യത്തെ മരുന്ന് കഴിഞ്ഞ വര്‍ഷം യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് വകുപ്പ് അംഗീകരിച്ചിരുന്നു.
വസൂരി ബാധിക്കുന്ന മൂന്നിലൊന്ന് ആളുകളും മരിക്കും. രക്ഷപ്പെടുന്നവര്‍ക്ക് ആജീവനാന്തം വസൂരിക്കലയും ഉണ്ടായിരിക്കും. ആകസ്മികമായോ ദുഷ്ടശക്തികള്‍ കരുതിക്കൂട്ടിയോ ഈ രണ്ടു ലാബുകളില്‍നിന്ന് രോഗാണു സമൂഹത്തില്‍ പടരുന്ന സാഹചര്യം ഉണ്ടാകുമോ എന്നതാണ് ഏറ്റവും വലിയ ഭീഷണിയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments