തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്ൾക്ക് അനുവദിക്കുന്ന ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. അപേക്ഷ www.norkaroots.org യില്‍ ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ സമര്‍പ്പിക്കാം. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ എന്‍ആര്‍ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നല്‍കണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ ഭാര്യ/ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും നൽകണം.
Post Your Comments