ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ തോത് കുറയുന്നുവെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ. ലോക്ക്ഡൗണിനു ശേഷം രോഗ ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ തോതും കുറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണിനു മുൻപ് രോഗ ബാധ ഇരട്ടിയാകുന്നത് 3.4 ദിവസങ്ങളായിരുന്നെങ്കിൽ ഇപ്പോഴത് 7.5 ദിസങ്ങളായിയെന്നും കഴിഞ്ഞ ഏഴു ദിവസങ്ങളെ അടിസ്ഥാനമാക്കിയാൽ രാജ്യത്തെ രോഗവ്യാപനത്തിന്റെ ഇരട്ടിക്കൽ തോതിൽ 7.5 ശതമാനത്തിന്റെ പുരോഗതിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇതുവരെ 2546 പേർക്കാണ് രോഗം ഭേദമായത്. ഇത് മൊത്തം കോവിഡ് ബാധിതരുടെ 14.75 ശതമാനമാണ്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനവും ഏകോപനവും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നടക്കുന്നു. 18 സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ പുരോഗതിയുനണ്ട്,. തീവ്രബാധിത പ്രദേശങ്ങൾ നിരീക്ഷിക്കാൻ . അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആറ് സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഹോട്ട് സ്പോട്ട് ജില്ലകളിൽ സമിതി സന്ദർശനം നടത്തുമെന്നും . അവശ്യസാധനങ്ങളുടെ ക്ഷാമം ഉൾപ്പടെ ജനങ്ങളുടെ പ്രശ്നങ്ങളും സമിതി പരിശോധിക്കുമെന്നും അഗർവാൾ പറഞ്ഞു.
Post Your Comments